BREAKING NEWS

‘അവൾ യെസ് പറഞ്ഞു’… ലോകകപ്പിൽ മുത്തമിട്ട ​ഗ്രൗണ്ടിൽവച്ച് ഒരിക്കൽ കൂടി സ്മൃതി മന്ഥനയോടു വിവാഹാഭ്യർഥന നടത്തി പലാഷ് മുച്ചൽ… വിവാഹ ചടങ്ങുകൾ ഞായറാഴ്ച- വീഡിയോ

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയോട് വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് പലാഷ് സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഞായറാഴ്ചയാണ് വിവാഹച്ചടങ്ങുകൾ.

സംഗീത സംവിധായകനായ പലാഷും സ്മൃതിയും വർഷങ്ങളായി പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു. നവംബർ രണ്ടിന് ഡി.വൈ. പാട്ടീൽ സ്റ്റേ‍ഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്. ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്തു പുറത്തായിരുന്നു.

പിന്നാലെ സ്മൃതിയുടെ ജഴ്സി നമ്പരും ചേർത്ത് ‘എസ്എം18’ എന്ന് പലാഷ് കൈത്തണ്ടയിൽ ടാറ്റൂ ചെയ്യുകയും ചെയ്തു. വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽ ഇന്നു നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമാണ് ഹൽദി ചടങ്ങിലേക്കു ക്ഷണമുള്ളത്.

 

View this post on Instagram

 

A post shared by Palaash Muchhal (@palash_muchhal)

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026