അശ്വതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഉത്സവാഘോഷങ്ങളില്‍ സജീവമാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും.
ഭരണി: കാഴ്ചപ്പാടുകള്‍ മാറും, വാസഗൃഹം മോടിപിടിപ്പിക്കും, ആഡംബര വസ്തുക്കള്‍ വാങ്ങും.
കാര്‍ത്തിക: പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, മക്കളുടെ സാമിപ്യം ആശ്വാസമേകും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
രോഹിണി: മനസമാധാനമുണ്ടാകും, സന്താനങ്ങളാല്‍ ഗുണാനുഭവം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മകയിര്യം: വാഹനം മാറ്റിവാങ്ങുമ്പോള്‍ രേഖകള്‍ കൃത്യമായി പരിശോധിക്കണം, സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം, പ്രണയകാര്യങ്ങളില്‍ വിഷമം.
തിരുവാതിര: പ്രതിസന്ധികളെ തരണം ചെയ്യും, പരുക്കന്‍ വാക്കുകള്‍ അന്യരെ വിഷമിപ്പിക്കും, ഗൃഹനിര്‍മാണത്തിന് ആരംഭം കുറിക്കും.
പുണര്‍തം: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സഹോദരങ്ങള്‍ മുഖേന ഗുണാനുഭവം, വാഹനം മാറ്റിവാങ്ങും.
പൂയം: ഉന്നതരുമായി ആത്മബന്ധം പുലര്‍ത്തും, ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കണം, കഠിനപ്രയത്നത്തിലൂടെ ലക്ഷ്യത്തിലെത്തും.
ആയില്യം:സഹോദരങ്ങളുടെ സഹായം, വേണ്ടപ്പെട്ടവരുടെ വിയോഗം മനസിനെ തളര്‍ത്തും, വ്യവഹാരങ്ങളില്‍ വിജയം.
മകം: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, വാസഗൃഹം മോടിപിടിപ്പിക്കും.
പൂരം: വ്യാപാരം വിപുലപ്പെടുത്താന്‍ ശ്രമം നടത്തും, വിവാദവിഷയങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം, മാതാവിനോട് സ്‌നേഹം വര്‍ധിക്കും.
ഉത്രം: ഗൃഹാന്തരീക്ഷംസുഖപ്രദമാകും, പിതാവിനോടുള്ള കടമനിറവേറ്റിയതില്‍ സന്തോഷം തോന്നും, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.
അത്തം: വിവേകപരമായി എല്ലാക്കാര്യങ്ങളെയും സമീപിക്കും, ഉത്തരവാദിത്വം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം.
ചിത്തിര: പ്രണയകാര്യങ്ങളില്‍ വിഷമതകളുണ്ടായേക്കാം, ബന്ധുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, നവീനസംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.
ചോതി: അലച്ചിലുകളുണ്ടാകും, മാനസിക സമ്മര്‍ദം വര്‍ധിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശ്വാസം കണ്ടെത്തും.
വിശാഖം: നയപരമായി കാര്യങ്ങളെ സമീപിക്കും, സമൂഹത്തില്‍ അംഗീകാരം ലഭിക്കും, വിവിധങ്ങളായ പദ്ധതികളില്‍ നേതൃത്വം വഹിക്കും.
അനിഴം: സുഹൃത് ബന്ധം ഊഷ്മളമാകും, ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
തൃക്കേട്ട: വാക്കുകള്‍ തീഷ്ണമാകും, പുതിയ സംരംഭങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, നവീനആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും.
മൂലം: തൊഴില്‍പരമായി ഉന്നതിയുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും.
പൂരാടം: പ്രണയകാര്യങ്ങള്‍ വിവാഹത്തിലെത്താം, ജീവിതപങ്കാളിയുമായി യോജിച്ചു പ്രവര്‍ത്തിക്കും, ബന്ധുജനങ്ങളുമായുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കും.
ഉത്രാടം: വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, എല്ലാരംഗത്തും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും, യാത്രകള്‍ വേണ്ടതായി വരും.
തിരുവോണം: ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ദൂരയാത്രകളും അലച്ചിലും ഉണ്ടാകും.
അവിട്ടം: ബന്ധുജനങ്ങളുടെ സഹായം, ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധവേണം, പുതിയ കാര്യങ്ങള്‍ക്കു തുടക്കം കുറിക്കും.
ചതയം: ദാമ്പത്യവിഷയത്തില്‍ അനുരജ്ഞന രീതി കൈക്കൊള്ളും, സാമ്പത്തികമായി നഷ്ടങ്ങളുണ്ടാകാം, വാഹനം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.
പുരുരുട്ടാതി: സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, ആത്മാര്‍ഥ സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യത്തില്‍ തീരുമാനം.
ഉത്രട്ടാതി: സന്തോഷാനുഭവം, ബന്ധുജനങ്ങളുമായി ഐക്യം, സുഹൃത്തുക്കളുടെ പിന്തുണ, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം.
രേവതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളി മുഖേന ഗുണം, എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യണം.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288