യജമാനെനൊപ്പം ശബരിമല സന്ദർശനം നടത്തുന്ന നായകളുടെ വാർത്തകൾ പലപ്പോഴും മണ്ഡലകാലത്തു നമ്മൾ വാർത്തകളിൽ കാണാറുണ്ട്. എന്നാൽ ഇന്നത്തെ താരം ഒരു നായയാണ്. ലോകത്തിലെ ഏറ്റവും വലിയ മതപരമായ തീർത്ഥാടനമായ പ്രയാഗ്‍രാജിൽ നടക്കുന്ന മഹാ കുംഭമേള. ഇവിടെയാണ് അപ്രതീക്ഷിതമായി ത്രിവേണി സ്നാനത്തിനെത്തിയ ഒരു അതിഥി എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്. സൊറാവർ എന്നു വിളിപ്പേരുള്ള നായയാണ് ഉടമയ്ക്കൊപ്പം ത്രിവേണി സ്നാനം നടത്തിയത്.
വൻഷ് ഛബ്രയാണ് സൊറാവറിൻറെ ഉടമ. സൊറാവറിൻറെ പ്രയാഗ്‍രാജ് യാത്ര ഒരിക്കലും നേരത്തെ പ്ലാൻ ചെയ്തതല്ലെന്ന് വൻഷ് പറയുന്നു. കുടുംബാംഗങ്ങൾ മഹാകുംഭമേളയ്ക്ക് പോകാനൊരുങ്ങിയപ്പോൾ സൊറാവർ വീട്ടിൽ തനിച്ചായി. എന്നാൽ പുറപ്പെടാൻ നേരത്ത് അവനും കാറിൽ കയറുകയായിരുന്നെന്ന് വൻഷ് ഛബ്ര പറയുന്നു. സമൂഹ മാധ്യമത്തിൽ വൈറലായ വീഡിയോയിൽ സൊറാവറിനെയും കൊണ്ട് പുണ്യ സ്നാനം ചെയ്യാനായി ഛബ്ര നദിയിലേക്ക് ഇറങ്ങുന്നത് കാണാം. നദിയിൽ മുങ്ങുന്നതിന് മുമ്പ് ഛബ്ര അല്പം ജലമെടുത്ത് അവൻറെ തലയിൽ തടവുന്നു. പിന്നാലെ സൊറാവറിനെ നദിയിൽ മുക്കിയെടുക്കുന്നു. എന്നാൽ ഇഷ്ടൻ കാര്യമായ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കുന്നില്ല. വളരെ ശാന്തനായ അവൻറെ ഇരുപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ വിദ്യാർഥികൾ മാത്രം? വാർഡന്റെ മൊഴിയിൽ സംശയം…വിശദമായ മൊഴി രേഖപ്പെടുത്തും
അതേ സമയം ഈ വീഡിയോയിൽതന്നെ മഹാകുംഭമേളയ്ക്കിടയിലൂടെ ഉടമയോടൊപ്പം നടക്കുന്ന സൊറാവറിനെ കാണാം. വഴിയിൽ കാണുന്നവരെല്ലാം അവനെ ലാളിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ ഛബ്രയെ അഭിനന്ദിച്ചു. ‘ഇത് ഞാൻ ഇന്ന് കണ്ട ഏറ്റവും ആരോഗ്യകരമായ കാര്യമാണ്! തീർച്ചയായും ദിവ്യമായ കാര്യം’ ഒരു കാഴ്ചക്കാരനെഴുതി. ‘അവൻ നമുക്കെല്ലാവർക്കും മുമ്പേ മോക്ഷം നേടി’ എന്നായിരുന്നു മറ്റൊരാളുടെ കമെന്റ്. വീഡിയോ ഇതിനകം 75 ലക്ഷത്തിന് മേലെ ആളുകൾ കണ്ടു കഴിഞ്ഞു.
View this post on Instagram