LATEST UPDATES

യഥാർഥ ടിക്കറ്റുകൾ ഏജൻസിയിൽനിന്ന് വാങ്ങും, അതേ മാതൃകയിൽ കളർ പ്രിന്‍റെടുത്ത് വില്‍ക്കും; വ്യാജ ലോട്ടറി തട്ടിപ്പില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

· · 1 min read
Share: Copied!

പുനലൂര്‍: വ്യാജ ലോട്ടറി വിറ്റ് തട്ടിപ്പ് നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം പുനലൂർ ടിബി ജംക്‌ഷൻ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് അറസ്റ്റിലായത്. ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റാണ് വ്യാജമായി നിര്‍മിച്ച് തന്‍റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയത്. ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയാണ്.

പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. മിനി പമ്പ എന്നറിയപ്പെടുന്ന ടിബി ജങ്ഷനിൽ മണ്ഡലകാലത്ത് നൂറോളം കടകളുടെ കൂട്ടത്തിലാണ് ബൈജുഖാന്‍റെ രണ്ട് ലോട്ടറിക്കടകളും പ്രവർത്തിച്ചിരുന്നത്. യഥാർഥ ടിക്കറ്റുകൾ ഏജൻസിയിൽനിന്ന് വാങ്ങി അതേ മാതൃകയിൽ കളർ പ്രിന്‍റെടുത്ത് കഴിഞ്ഞ ഡിസംബർ 12 മുതൽ 24 വരെ വിൽപന നടത്തിയായിരുന്നു തട്ടിപ്പ്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026