തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരിൽ സോഷ്യൽ മീഡിയവഴി ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്പളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച് ഫേസ്ബുക്കിലാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. യൂസഫലിയുടെ ഫോട്ടോയടക്കം നൽകിയുള്ള ഈ തട്ടിപ്പിനു നിരവധി പേരാണ് ഇരയായതെന്നാണ് സൂചന.
ഫേസ്ബുക്കിൽ വന്ന വ്യാജ ജോലി തട്ടിപ്പിന് പിന്നിൽ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമൺ സ്വദേശിയായ ഷാജി സൈമൺ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഇയാളും 750 രൂപയടച്ച് ജോലി തട്ടിപ്പിനിരയായി.
കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!! മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!!
സംഭവത്തെക്കുറിച്ച് ഷാജി പറയുന്നതിങ്ങനെ- ഫേസ്ബുക്കിൽ എംഎ യുസഫലിയുടെ ചിത്രം ഉൾപ്പെടെ ചേർത്താണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം ഒരു ലിങ്കും പങ്കുവച്ചിരുന്നു. ആ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ്ആപ്പ് അക്കൗണ്ടിലേക്കാണ് പോയത്. പോസ്റ്ററിനൊപ്പം ഒരു ഫോൺ നമ്പറും നൽകിയിരുന്നു. ജോലിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളറിയാൻ ലഭിച്ച ഫോൺ നമ്പറിൽ ഷാജി ബന്ധപ്പെട്ടു. ഹിന്ദിയിലായിരുന്നു സംഭാഷണം.
നടരാജ് പെൻസിൽ കമ്പനിയിലേക്കാണ് ജോലി ഒഴിവെന്നും താത്പര്യമുണ്ടോയെന്ന് ചോദിച്ചുവെന്നും ഷാജി പറയുന്നു. താത്പര്യമുണ്ടെങ്കിൽ രജിസ്ട്രേഷൻ ഫീസായി 750രൂപ അടയ്ക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതിന് ശേഷം പണമടയ്ക്കേണ്ട അക്കൗണ്ട് നമ്പർ വാട്സ്ആപ്പിൽ സന്ദേശമായി അയക്കുകയുമായിരുന്നു. തുടർന്ന് ഗൂഗിൾ പേ വഴി പണം യുവാവ് നൽകുകയും ചെയ്തു. പിന്നീട് ഒരു വിവരവും ഇല്ലാതായി. ഇതിന് ശേഷമാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായത്.
job-acam-with-pictures-of-m-a-yusuff-ali-facebook