BREAKING NEWS

എംഎ യൂസഫലിയുടെ പേരിൽ തട്ടിപ്പ്, പെൻസിൽ കമ്പനിയിൽ പ്രതിമാസം 30,000 രൂപയ്ക്ക് ജോലി, രജിസ്ട്രേഷൻ ഫീസ് 750 രൂപ… ഫേസ്ബുക്കിൽ യൂസഫലിയുടെ ഫോട്ടോയടക്കം നൽകിയുള്ള തട്ടിപ്പിനിരയായവർ നിരവധിപ്പേരെന്നു സൂചന…

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരിൽ സോഷ്യൽ മീഡിയവഴി ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്പളം വാ​ഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച് ഫേസ്ബുക്കിലാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. യൂസഫലിയുടെ ഫോട്ടോയടക്കം നൽകിയുള്ള ഈ തട്ടിപ്പിനു നിരവധി പേരാണ് ഇരയായതെന്നാണ് സൂചന.

ഫേസ്ബുക്കിൽ വന്ന വ്യാജ ജോലി തട്ടിപ്പിന് പിന്നിൽ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമൺ സ്വദേശിയായ ഷാജി സൈമൺ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഇയാളും 750 രൂപയടച്ച് ജോലി തട്ടിപ്പിനിരയായി.
കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!! മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!!

സംഭവത്തെക്കുറിച്ച് ഷാജി പറയുന്നതിങ്ങനെ- ഫേസ്ബുക്കിൽ എംഎ യുസഫലിയുടെ ചിത്രം ഉൾപ്പെടെ ചേർത്താണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം ഒരു ലിങ്കും പങ്കുവച്ചിരുന്നു. ആ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ്ആപ്പ് അക്കൗണ്ടിലേക്കാണ് പോയത്. പോസ്റ്ററിനൊപ്പം ഒരു ഫോൺ നമ്പറും നൽകിയിരുന്നു. ജോലിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളറിയാൻ ലഭിച്ച ഫോൺ നമ്പറിൽ ഷാജി ബന്ധപ്പെട്ടു. ഹിന്ദിയിലായിരുന്നു സംഭാഷണം.

നടരാജ് പെൻസിൽ കമ്പനിയിലേക്കാണ് ജോലി ഒഴിവെന്നും താത്പര്യമുണ്ടോയെന്ന് ചോദിച്ചുവെന്നും ഷാജി പറയുന്നു. താത്പര്യമുണ്ടെങ്കിൽ രജിസ്ട്രേഷൻ ഫീസായി 750രൂപ അടയ്ക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതിന് ശേഷം പണമടയ്ക്കേണ്ട അക്കൗണ്ട് നമ്പർ വാട്സ്ആപ്പിൽ സന്ദേശമായി അയക്കുകയുമായിരുന്നു. ​തുടർന്ന് ​​ഗൂഗിൾ പേ വഴി പണം യുവാവ് നൽകുകയും ചെയ്തു. പിന്നീട് ഒരു വിവരവും ഇല്ലാതായി. ഇതിന് ശേഷമാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായത്.

job-acam-with-pictures-of-m-a-yusuff-ali-facebook

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026