തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടിയും പൊട്ടിത്തെറിയും രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ. മന്ത്രിമാറ്റത്തെ ചൊല്ലി പരസ്പരം പോരടിച്ച എകെ ശശീന്ദ്രനും തോമസ് കെ തോമസും ദോസ്തുക്കളായി കൈകോർത്തതോടെ തോമസ് കെ തോമസിലായി വാദിച്ച ചാക്കോ സ്ഥാനമൊഴിഞ്ഞു. ഇതോടെ തോമസ് കെ തോമസിനെ പ്രസിഡന്റാക്കാൻ എകെ ശശീന്ദ്രൻ ആവശ്യപ്പെടും.
മന്ത്രിമാറ്റത്തെ ചൊല്ലിയാണ് എൻസിപിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിൻറെ അനുമതിയോടെ പിസി ചാക്കോ നിലപാട് എടുത്തു. പക്ഷെ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതോടെ ചാക്കോയോട് ശശീന്ദ്ര പക്ഷം മുഖംതിരിച്ചു. മാത്രമല്ല 18 ന് വിളിച്ച നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. ഇതോടെ യോഗം മാറ്റി. പക്ഷെ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതിൽ വാശി പിടിച്ചത് പിസി ചാക്കോയ്ക്ക് വിനയായി. അതേ തോമസ് കെ. തോമസ് മറുകണ്ടം ചാടി എതിർപക്ഷത്തിനൊപ്പം ചേരുകയും ചെയ്തു. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിൻറെ ഓഫർ. ഇതിനായി ശരദ് പവാറിനോട് ആവശ്യപ്പെടും.
നിക്കാഹ് കഴിഞ്ഞ് മൂന്നാംദിനം 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ സുഹൃത്ത് കൈ ഞെരമ്പ് മുറിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ ആരും അറിയാതെ പോയി ജീവനൊടുക്കി
തന്റെ മന്ത്രിമാറ്റ നീക്കം പാളിയതോടെ അമർഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പോരടിച്ചവർക്ക് പരസ്പരം കൈകോർത്ത് തനിക്കെതിരെ തിരിഞ്ഞതോടെ ചാക്കോ പടിയിറക്കം ഉറപ്പിക്കുകയായിരുന്നു.
ദേശീയ വര്ക്കിങ് പ്രസിഡന്റ് കൂടിയായ ചാക്കോയുടെ തുടർ നീക്കങ്ങൾ സംസ്ഥാന എൻസിപിയിൽ നിർണായകമാണ്. പുതിയ പാർട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് എതിർ ചേരിയുടെ ആരോപണം. ചാക്കോയ്ക്ക് എതിരെ കൈക്കൂലി ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡൻറ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ പാർട്ടി യോഗത്തിൽ ചാക്കോ പറഞ്ഞ ശബ്ദരേഖ പുറത്തു വരികയും ചെയ്തിരുന്നു. ഇതോടെ ശശീന്ദ്ര പക്ഷത്തിനു മുഖ്യമന്ത്രി ഗ്രീൻ സിഗ്നൽ നൽകുകയായിരുന്നു.