BREAKING NEWS

മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച തോമസ് കെ തോമസ് മറുകണ്ടംചാടി എകെ ശശീന്ദ്രന് കൈകൊടുത്തു…!!!! കടിച്ചുകീറാൻ നിന്നവർ പരസ്പരം തോളിൽ കൈയ്യിട്ടതോടെ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടിയും പൊട്ടിത്തെറിയും രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ. മന്ത്രിമാറ്റത്തെ ചൊല്ലി പരസ്പരം പോരടിച്ച എകെ ശശീന്ദ്രനും തോമസ് കെ തോമസും ദോസ്തുക്കളായി കൈകോർത്തതോടെ തോമസ് കെ തോമസിലായി വാദിച്ച ചാക്കോ സ്ഥാനമൊഴിഞ്ഞു. ഇതോടെ തോമസ് കെ തോമസിനെ പ്രസിഡന്റാക്കാൻ എകെ ശശീന്ദ്രൻ ആവശ്യപ്പെടും.

​മന്ത്രിമാറ്റത്തെ ചൊല്ലിയാണ് എൻസിപിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിൻറെ അനുമതിയോടെ പിസി ചാക്കോ നിലപാട് എടുത്തു. പക്ഷെ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതോടെ ചാക്കോയോട് ശശീന്ദ്ര പക്ഷം മുഖംതിരിച്ചു. മാത്രമല്ല 18 ന് വിളിച്ച നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. ഇതോടെ യോഗം മാറ്റി. പക്ഷെ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതിൽ വാശി പിടിച്ചത് പിസി ചാക്കോയ്ക്ക് വിനയായി. അതേ തോമസ് കെ. തോമസ് മറുകണ്ടം ചാടി എതിർപക്ഷത്തിനൊപ്പം ചേരുകയും ചെയ്തു. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിൻറെ ഓഫർ. ഇതിനായി ശരദ് പവാറിനോട് ആവശ്യപ്പെടും.
നിക്കാഹ് കഴിഞ്ഞ് മൂന്നാംദിനം 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ സുഹൃത്ത് കൈ ഞെരമ്പ് മുറിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ ആരും അറിയാതെ പോയി ജീവനൊടുക്കി

തന്റെ മന്ത്രിമാറ്റ നീക്കം പാളിയതോടെ അമർഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പോരടിച്ചവർക്ക് പരസ്പരം കൈകോർത്ത് തനിക്കെതിരെ തിരിഞ്ഞതോടെ ചാക്കോ പടിയിറക്കം ഉറപ്പിക്കുകയായിരുന്നു.

ദേശീയ വര്ക്കിങ് പ്രസിഡന്റ് കൂടിയായ ചാക്കോയുടെ തുടർ നീക്കങ്ങൾ സംസ്ഥാന എൻസിപിയിൽ നിർണായകമാണ്. പുതിയ പാർട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് എതിർ ചേരിയുടെ ആരോപണം. ചാക്കോയ്ക്ക് എതിരെ കൈക്കൂലി ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡൻറ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ പാർട്ടി യോഗത്തിൽ ചാക്കോ പറഞ്ഞ ശബ്ദരേഖ പുറത്തു വരികയും ചെയ്തിരുന്നു. ഇതോടെ ശശീന്ദ്ര പക്ഷത്തിനു മുഖ്യമന്ത്രി ​ഗ്രീൻ സി​ഗ്നൽ നൽകുകയായിരുന്നു.

‘എനിക്ക് പേടിയാണ്, ഞാൻ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്’; എഴുതി മുഴുവിപ്പിക്കാത്ത ജോളി മധുവിന്‍റെ കത്തിലെ വരികള്‍…

BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026
BREAKING NEWS
വി ഡി സതീശന്റേത് ഏകാധിപത്യ ശൈലി, കൂട്ടായ ചർച്ചകൾ നടക്കുന്നില്ല, മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍
18 Nov 2026
BREAKING NEWS
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയി, ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം, ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധം- ടി പി രാമകൃഷ്ണന്‍
18 Nov 2026
BREAKING NEWS
വേദിക്ക് മുന്നില്‍ വന്ന് പ്രതിഷേധം, പിറകില്‍ നിന്ന് കൂവി വിളി, പേഴ്‌സണൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു, വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍, ഉപവാസവുമായി എംഎല്‍എ
18 Nov 2026