പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ സൈനിക പദ്ധതിയായ അഗ്നിവീറിലേക്കുള്ള പരിശീലനം പുരോഗമിക്കവെ ആര്‍മി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയായ 19 കാരി ഗായത്രിയാണ് തൂങ്ങിമരിച്ചത.് വാടക വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ കാണുന്നത്.
അടൂരിലെ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ഥിയാണ്. ഗായത്രിയുടെ മരണം ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണെന്നാണ് അമ്മ ആരോപിച്ചു.
സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ ആരോപണം ഉന്നയിച്ചത്. അധ്യാപകന്‍ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും അമ്മ പറഞ്ഞു.
ഗായത്രിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് പറഞ്ഞു.
Summary: Teacher’s harassment: 19-year-old Agniveer student in Adoor hangs herself, investigation launched against ex-serviceman