BREAKING NEWS

കൊടുക്കാനുള്ളവർ വേ​ഗം കൊടുത്തോളു, വാങ്ങാനുള്ളവർ അൽപം വെയിറ്റ് ചെയ്യൂട്ടോ… പോയതിനേക്കാൾ വേ​ഗത്തിൽ പൊന്നിന്റേ വില താഴോട്ട്!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിനും താഴേക്കെത്തുമെന്ന് വിദ​ഗ്ദർ

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ടുതവണയായി 9,840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. രാവിലെ പവന് 6,640 രൂപയും ഉച്ചയ്ക്ക് 3,200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇതോടെ സ്വർണവില ഒരു ലക്ഷത്തിനും താഴേക്കു പോകുമെന്നാണ് സാമ്പത്തിക വിദ​ഗ്ദർ പറയുന്നത്.

അതുപോലെ 18 കാരറ്റ് സ്വർണം പവന് 88,680 രൂപയായി, 14 കാരറ്റ് സ്വർണം പവന് 69,080 രൂപയിലും 9 കാരറ്റ് സ്വർണം പവന് 44,560 രൂപയിലുമാണ് വ്യാപാരം ന‌ടക്കുന്നത്.

രാവിലെ പവൻ വില 6,640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച വില 1,31,000 രൂപ മുകളിൽ ആയിരുന്നു. അതേസമയം, രാജ്യാന്തര വില 432 ഡോളർ കൂപ്പുകുത്തി 4,459 എന്ന നിലയിലാണ് ഇന്ന് എത്തിനിൽക്കുന്നത്. രാവിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തരവില 4,650 കേരളത്തിൽ മുകളിൽ ആയിരുന്നു. രാജ്യാന്തര വില ഓരോ ഡോളർ താഴുമ്പോഴും കേരളത്തിൽ ഗ്രാമിന് 2.5 രൂപ കുറയും. അങ്ങനെ വരുമ്പോൾ സംസ്ഥാനത്ത് ഇന്ന് വൈകുന്നേരത്തിനകം പവന് 6,000-7,000 രൂപ കുറയാൻ സാധ്യതയുണ്ട്. അതോടെ പവൻ 1,05,100 നിലവാരത്തിലേക്ക് താഴും.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ പുതിയ ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കെവിൻ പൊതുവേ ‘പണപ്പെരുപ്പ’ പോരാളിയാണ്. അതായത്, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുൻതൂക്കം നൽകുന്ന വ്യക്തിയാണ്. പലിശനിരക്ക് കുറയാതിരുന്നാൽ, ബോണ്ടും കരുത്തുനേടും. ഇത് സ്വർണം വാങ്ങൽ പ്രയാസമാക്കും. ഇതാണ് നിലവിൽ സ്വർണവിപണിയെ ബാധിക്കുന്നതും. എന്നാൽ, ഇപ്പോഴത്തെ കുറവ് കണക്കിലെടുത്ത് ഇനിയങ്ങോട്ട് സ്വർണവിലയിൽ ഇടിവുണ്ടാകുമെന്ന് കരുതാനാവില്ലെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.

കഴിഞ്ഞ ആഴ്ചയിൽ 5,000 രാജ്യാന്തരവിലയാണ് ഇപ്പോൾ 4,400 നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നത്. ഈ വിലയിടിവ് മുതലെടുക്കൽ വാങ്ങൽ (ഡിപിഐ ബയിംഗ്) വിപണിയിൽ പ്രകടമായേക്കാം. അങ്ങനെയെങ്കിൽ വില തിരിച്ചുകയറാം. ഇത്തരം ‘ഡിപ് ബയിങ്’ ട്രെൻഡുണ്ടായാൽ കേരളത്തിൽ വിലയിലുണ്ടാകാവുന്ന കുറവിനെയും ബാധിക്കും. അതേ പ്രകാരം 6,000-7,000 രൂപ പവൻ കുറയേണ്ടതിന് പകരം 5,000 രൂപയ്ക്ക് താഴെയാകും.

കേരളത്തിൽ ഇന്ന്ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ (എകെജിഎസ്എംഐ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 680 രൂപ ഇടിഞ്ഞ് 11,475 രൂപയായി. വെള്ളിവിലയും രാജ്യാന്തര തലത്തിൽ സ്വർണത്തിന് സമാനമായ ഇടിവാണ് നേരിടുന്നത്. ൺസിൻ കഴിഞ്ഞവാരം 100 മുകളിലായിരുന്നു. കേരളത്തിൽ ഗ്രാമിന് രാവിലെ 50 രൂപ താഴ്ന്ന് 300 രൂപയായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ (കെജിഎസ്എംഐ) നിർണ്ണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 680 രൂപ താഴ്ന്ന നിലയിൽ 11,415 രൂപയാണ്. കെജിഎസ്എംഎ വെള്ളിക്ക് നിശ്ചയിച്ചിരിക്കുന്ന വില 300 രൂപ.

ശരവേ​ഗത്തിൽ പാഞ്ഞുയർന്ന സ്വർണ്ണ വില ഇതാ കുത്തനെ താഴേയ്ക്ക്! അധികം വൈകാതെ കേരളത്തിൽ പവന് ഒരുലക്ഷം രൂപയ്ക്കും താഴെ കൂപ്പുകുത്തിയേക്കാം

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026