പഴയങ്ങാടി: ഏഴോം കാർക്ക് എന്നും കണ്ണിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു എന്നും പുലർച്ചെ പൈക്കളെ കറന്ന് പാലുമായി ഭർത്താവിന്റെ കൈപിടിച്ച് പാൽ സൊസൈറ്റിയിലേക്ക് പോകുന്ന ഭാനുമതി… എന്നാൽ ഇനി കാഴ്ചപരിമിതനായ വിശ്വനാഥന്റെ കണ്ണിലെ വെളിച്ചമാകാൻ ഭാനുമതിയില്ല…
കറന്നെടുത്ത പാലുമായി എല്ലാ ദിവസവും പുലർച്ചെ ഭാര്യയും ഭർത്താവും പഴയ എഇഒ ഓഫീസിനടുത്തുള്ള റോഡിൽ ഏഴോം പാൽ സൊസൈറ്റിയുടെ പാൽ ശേഖരിക്കാനെത്തുന്നവർക്ക് നൽകുന്നതാണ് രീതി. പതിവുപോലെ വെള്ളിയാഴ്ചയും പാൽ അളന്നുകൊടുത്ത് ഭർത്താവിനെ റോഡരികിൽ സുരക്ഷിത സ്ഥാനത്താക്കി അപ്പുറത്തുള്ള ഹോട്ടലിൽനിന്ന് പശുവിനുള്ള കഞ്ഞിവെള്ളവുമായി നടന്നു വരവേ അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഭർത്താവ് തൊട്ടടുത്തു നിൽക്കുമ്പോഴായിരുന്നു അപകടം.
നഴ്സുമാരെ… യുഎഇ വിളിക്കുന്നു, നൂറിലധികം ഒഴിവുകള്‍, ആകര്‍ഷകമായ ശമ്പളം; അപേക്ഷിക്കേണ്ടത് ഇപ്രകാരം
ജൻമനാ കാഴ്ചവൈകല്യമുണ്ടായിരുന്ന വിശ്വനാഥൻ ചെറുപ്രായത്തിൽ നാടൻപണിക്കൊക്കെ സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു. പ്രായം കൂടുന്തോറും കാഴ്ചയ്ക്ക് മങ്ങലേൽക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് വാങ്ങിനൽകിയ പശുവാണ് ഇവരുടെ വരുമാനമർഗം. രണ്ടു പശുക്കളും മൂന്നുകിടാക്കളുമായി അല്ലലില്ലാത്ത ജീവിതം നയിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്.
കാഴ്ചപരിമിതനായ തന്നെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഭാര്യയുടെ വിയോഗം പികെ വിശ്വനാഥന്റെ ജീവിതത്തെ തന്നെ ഇരുട്ടിലാക്കിയിരിക്കുകയാണ്. നാലുപതിറ്റാണ്ടിലേറെയായി വിശ്വനാഥന്റെ സന്തതസഹചാരിയായിരുന്നു വെള്ളിയാഴ്ച വാഹനാപകടത്തിൽ മരിച്ച ഭാര്യ വിവി ഭാനുമതി. മരണവാർത്തയറിഞ്ഞ് ഒട്ടേറെപേർ വീട്ടിലെത്തി. വൈകീട്ട് ആറോടെ മാടായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരിച്ചു.