BREAKING NEWS

30കാരിയെ 1000 രൂപയ്ക്ക് സുഹൃത്തുക്കള്‍ക്ക് വിറ്റ് ഭര്‍ത്താവ്, യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി, പരാതിയുമായി യുവതി, ഭര്‍ത്താവ് ഒളിവില്‍

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയെ  സുഹൃത്തുക്കൾക്ക് 1000 രൂപയ്ക്ക് വിറ്റ് ഭർത്താവ്. പിന്നാലെ സുഹൃത്തുക്കള്‍ ചേർന്ന് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു. ബദാവുൻ ജില്ലയിലെ ഫൈസ്​ഗഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം. ഫൈസ്​ഗഞ്ച് സ്വദേശിയായ 30കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.

സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെഹ്ത പൊലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബൽകിഷൻ, പപ്പു എന്നീ യുവാക്കളാണ് പിടിയിലായത്. ഇവരിൽ നിന്നും 1000 രൂപ വാങ്ങിയ ശേഷം ഭർത്താവ് തന്നെ കൈമാറുകയായിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് ഇരുവരും പ്രദേശത്തെ ഒരു യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച് തന്നെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.

സംഭവത്തിൽ യുവതിയുടെ ഭർത്താവിനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബൽകിഷനെയും പപ്പുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും മറ്റൊരു പ്രതിയായ ഭർത്താവ് ചുട്ടൻ ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ രണ്ട് സംഘം പൊലീസുകാരെ നിയോ​ഗിച്ചതായും തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് സൂപ്രണ്ട് ഹൃദേഷ് കതേരിയ അറിയിച്ചു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026