BREAKING NEWS

അമേരിക്ക ഞങ്ങളെ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞു, അവരുടെ ‘കരു’വായിരുന്നു ഞങ്ങൾ !! അഫ്​ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു… രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടു, ജനം തീവ്രവാദത്തിലേക്ക് തിരിഞ്ഞു, നഷ്ടങ്ങൾ പരിഹരിക്കാനാവില്ല- യുഎസിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: സ്വന്തം താൽപ്പര്യങ്ങൾക്കായി അമേരിക്ക പാക്കിസ്ഥാനെ ചൂഷണം ചെയ്തെന്നും ആവശ്യം കഴിഞ്ഞപ്പോൾ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കക്കെതിരെയും മുൻ പാക് ഭരണാധികാരികൾക്കെതിരെയും ഖ്വാജ ആസിഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളിൽ അമേരിക്കക്കൊപ്പം ചേരാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയൊരു തെറ്റായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. അതോടുകൂടി രാജ്യം സാമ്പത്തിക തകർച്ചയിലേക്കു നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

1999ന് ശേഷം, പ്രത്യേകിച്ച് സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാക്കിസ്ഥാന് വലിയ ദോഷം ചെയ്തു. വാഷിംങ്ടണിന്റെ പിന്തുണ നേടാനുള്ള ഈ ശ്രമം രാജ്യത്തെ അക്രമങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിയിട്ടു

അതേസമയം അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ പങ്കുചേർന്നത് മതപരമായ കടമ (ജിഹാദ്) മൂലമാണെന്ന പതിറ്റാണ്ടുകളായുള്ള വാദം അദ്ദേഹം തള്ളി. രാഷ്ട്രീയ ലാഭത്തിനായി ‘ജിഹാദ്’ എന്ന പേരിൽ ജനങ്ങളെ യുദ്ധത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും ഇത് വിനാശകരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ യുദ്ധകാലത്തെ നയങ്ങൾ ന്യായീകരിക്കാനായി പാക്കിസ്ഥാന്റെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പോലും മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഫലമായി സമൂഹത്തിൽ തീവ്രവാദം പടർന്നുപിടിച്ചു. ജനറൽ സിയാ ഉൾ ഹഖ്, ജനറൽ പർവേസ് മുഷറഫ് എന്നിവരുടെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച ഖ്വാജ ആസിഫ്, അമേരിക്കൻ പിന്തുണ എന്ന ‘ഊന്നുവടി’ക്ക് വേണ്ടിയാണ് ഇവർ രാജ്യത്തെ അന്യരുടെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് ആരോപിച്ചു.

അമേരിക്ക അവരുടെ ലക്ഷ്യം പൂർത്തിയാക്കി പിന്മാറിയെങ്കിലും പാക്കിസ്ഥാൻ ഇന്നും ഭീകരാക്രമണങ്ങളിലും സുരക്ഷാ ഭീഷണികളിലും വലയുകയാണ്. നമുക്കുണ്ടായ നഷ്ടങ്ങൾ ഒരിക്കലും പരിഹരിക്കാനാവില്ലെന്നും മറ്റുള്ളവരുടെ യുദ്ധത്തിലെ ഒരു കരു മാത്രമായി പാക്കിസ്ഥാൻ മാറിയത് തിരുത്താനാവാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30കാരിയെ 1000 രൂപയ്ക്ക് സുഹൃത്തുക്കള്‍ക്ക് വിറ്റ് ഭര്‍ത്താവ്, യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി, പരാതിയുമായി യുവതി, ഭര്‍ത്താവ് ഒളിവില്‍

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026