അശ്വതി: വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
ഭരണി:കാര്യഗൗരവമല്ലാത്ത സംഗതികളില്‍ ഇടപെടേണ്ടിവരും, ആത്മാര്‍ഥ സുഹൃത്തിനെ ആപത്ഘട്ടങ്ങളില്‍ സഹായിക്കും, എല്ലാക്കാര്യങ്ങള്‍ക്കും കണക്ക് വയ്ക്കും.
കാര്‍ത്തിക: സാമ്പത്തികകാര്യങ്ങളില്‍ ഉന്നമനം ഉണ്ടാകും, ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ച് മനസ് കലുഷിതമാക്കും, നയപരമായി ഇടപെടും.
രോഹിണി:സൗഹൃദങ്ങള്‍ ആപ്തഘട്ടങ്ങളില്‍ തുണയായി വരും, ഉന്നതരില്‍നിന്ന് അംഗീകാരം ലഭിക്കും, വ്യാപാരം വിപുലമാക്കും.
മകയിര്യം: സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം, പുതിയ ബന്ധങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം, ദൂരയാത്രകളുണ്ടാകും.
തിരുവാതിര: അലക്ഷ്യമായി സഞ്ചരിക്കേണ്ടതായി വരും, ഒന്നിനും ഉറപ്പില്ലാത്തതുപോലെ തോന്നും, വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്തേണ്ട സാഹചര്യമുണ്ടാകും.
പുണര്‍തം: ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും, ജീവിതപങ്കാളി നിമിത്തം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.
പൂയം: സാമ്പത്തികമായി ഏറെ ഉന്നമനം ഉണ്ടാകും, അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, തൊഴിലില്‍ നേട്ടം.
ആയില്യം: ആത്മവിശ്വാസം വര്‍ധിക്കും, സാഹചര്യങ്ങള്‍ അനുകൂലം, അപത്തുകളില്‍നിന്ന് അത്ഭുതകരമായി രക്ഷനേടും.
മകം: ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
പൂരം: തിരക്കുപിടിച്ച ദിവസമായിരിക്കും, ബന്ധുജനസമാഗമം, സുഹൃത്തുക്കളുമായി അകല്‍ച്ച എന്നിവയുണ്ടാകാം.
ഉത്രം: ദൂരയാത്രകള്‍ വിജയം കാണും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും, അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാക്കാര്യങ്ങളിലും വിജയം വരിക്കും.
അത്തം: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും, ഗൃഹനിര്‍മാണം പുനരാരംഭിക്കും,സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും.
ചിത്തിര: വാക് തര്‍ക്കങ്ങളില്‍നിന്ന് ബുദ്ധിപൂര്‍വം പിന്തിരിയും, തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, വിവിധ പദ്ധതികളില്‍നിന്നും നേട്ടം.
ചോതി:ഗൃഹാതുരുത്വം, സുഹൃത്തുക്കള്‍ മുഖേന സന്തോഷാനുഭവം, സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ, ആരോഗ്യപ്രശ്‌നം.
വിശാഖം: അലച്ചിലുണ്ടാകും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റും.
അനിഴം: തൊഴില്‍പരമായ പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും, സൗഹൃദങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, സന്തോഷാനുഭവങ്ങളുണ്ടാകും.
തൃക്കേട്ട: കാര്‍ഷിക കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും, ബന്ധുജനസമാഗമം, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
മൂലം: ആരോഗ്യം തൃപ്തികരമായിരിക്കും, ഏതിരാളികളെ നിഷ്പ്രഭരാക്കും, ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.
പൂരാടം: സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, യാത്രകള്‍ സഫലമാകും.
ഉത്രാടം: ധനപരമായി ഉയര്‍ച്ചയുണ്ടാകും, സന്താനങ്ങള്‍ മുഖേന ക്ലേശാനുഭവങ്ങള്‍, ഉന്നതവ്യക്തികളുമായി ആത്മബന്ധം.
തിരുവോണം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റം, ബന്ധുജനങ്ങളെ സഹായിക്കും.
അവിട്ടം: ഉത്തരവാദിത്വങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കും, സഹോദരങ്ങളുടെ പിന്തുണലഭിക്കും, അംഗീകാരമുണ്ടാകും.
ചതയം: നയപരമായ തീരുമാനങ്ങളെടുക്കും, സാമ്പത്തിക ഉന്നമനം ഉണ്ടാകും, മാനസിക സമ്മര്‍ദം വര്‍ധിക്കും.
പുരുരുട്ടാതി: വിവേകപൂര്‍വം എല്ലാക്കാര്യങ്ങളിലും ഇടപെടും, സഹോദരസ്ഥാനീയരില്‍നിന്ന് നേട്ടങ്ങളുണ്ടാകും, വിദേശത്തുള്ളവര്‍ നാട്ടിലെത്തി ആഘോഷങ്ങളില്‍ പങ്കെടുക്കും.
ഉത്രട്ടാതി: ബന്ധുഗുണം വര്‍ധിക്കും, എല്ലാരംഗത്തിലും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും, വിശേഷപ്പെട്ട സമ്മാനങ്ങള്‍ലഭിക്കും.
രേവതി: ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടമുണ്ടാകും, സന്താനങ്ങള്‍ക്ക് നേട്ടം.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288