BREAKING NEWS

നടന്‍ ടിനി ടോമിന്റെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍, കണ്ടെത്തിയത് ചെറിയ പാക്കറ്റിലാക്കി പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍

· · 1 min read
Share: Copied!

തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍. ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹിൽപാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് പിടികൂടിയത്. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി.

അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026