ന്യൂഡൽഹി: റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി വകയിരുത്തി റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 32 റെയിൽവെ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നും 15 പുതിയ നമോ ഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി.
2.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റെയിൽവേയ്ക്കായി നീക്കിവച്ചത്. 17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതിയും നൽകിയിരുന്നു.
Ashwini Vaishnaw Announces Kerala Railway Projects: Kerala’s railway allocation is ₹3042 crore under the new budget, with significant investments in Vande Bharat, Namo Bharat, and Amrit Bharat trains.
Ashwini Vaishnaw, Railway, Vande Bharat Express, Kerala News, Union Budget