BREAKING NEWS

ഇറ്റ്സ് റെയ്നിങ് റെയ്നിങ് സിക്സസ്… ബി​ഗ് ബോയ് സിക്സസ്… ആന്റി ക്ലൈമാക്സ് ഫോർ സം ഓവർ… കമന്ററി ബോക്സിൽ നിന്ന് അലർച്ചകൾ മാത്രം…32 ബോളിൽ 50, പിന്നെ സെഞ്ചുറിയിലേക്ക് 23 ബോളുകൾ മാത്രം… അർദ്ധ സെഞ്ചുറിക്ക് പിന്നാലെ ആയുഷ് പുറത്ത്- ഇന്ത്യ 185-2

· · 1 min read
Share: Copied!

ഹരാരെ: തുടക്കത്തിൽ കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. പിന്നാലെ 23 ബോളിൽ സെഞ്ചുറി… അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി. 8 ഫോറും എട്ട് സിക്സുമടക്കമാണ് താരത്തിന്റെ മനോഹര സെഞ്ചുറി. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് അർദ്ധ സെഞ്ചുറി പുറത്തായി. 51 ബോളിൽ 53 റൺസെടുത്താണ് ആയുഷ് പുറത്തായത്. നാലാമനായി വേദാന്ത് ത്രിവേദി ക്രീസിൽ.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ​ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 34 ബോളിൽ 33 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 35 ബോളിൽ 55 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 21 ഓവറിൽ 186-2.

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. അതേസമയം അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. എതിരാളികളായ ഇംഗ്ലണ്ട് 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

പതിവ് തെറ്റിക്കാതെ വൈഭവ്, 32 ബോളിൽ അർദ്ധസെഞ്ചുറി (71*), നൂറ് കടന്ന് ഇന്ത്യ!! 9 റൺസെടുത്ത് ആരോൺ പുറത്ത്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026