BREAKING NEWS

പതിവ് തെറ്റിക്കാതെ വൈഭവ്, 32 ബോളിൽ അർദ്ധസെഞ്ചുറി (71*), നൂറ് കടന്ന് ഇന്ത്യ!! 9 റൺസെടുത്ത് ആരോൺ പുറത്ത്

· · 1 min read
Share: Copied!

ഹരാരെ: കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. ടോസ് നേടി ബാറ്റിങ്ങ് തിരിഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ​ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 36 ബോളിൽ 38 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 41 ബോളിൽ 71 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 15 ഓവറിൽ 122-1.

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. അതേസമയം അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. എതിരാളികളായ ഇംഗ്ലണ്ട് 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

കുട്ടിക്കൊമ്പന്മാരുടെ വരവ് പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇം​ഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ

 

BREAKING NEWS
സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്!! കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമം? എന്താ കണ്ണൂർ കേരളത്തിലല്ലേ? ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്, കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്- പിണറായി... കണ്ണൂർ പാക്കിസ്ഥാനിലാണോ? വി.ഡി സതീശൻ പറഞ്ഞത് ആനമണ...
18 Oct 2026
BREAKING NEWS
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്പായിലെത്തിച്ചു, പിന്നാലെ ലൈംഗിക പീഡനം, രണ്ടുപേര്‍ അറസ്റ്റില്‍
18 Oct 2026
BREAKING NEWS
യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് താല്‍പ്പര്യം വാശിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്, ഇത്രയും മാസത്തിനുള്ളില്‍ അതാണ് വ്യക്തമാകുന്നത്- പിണറായി വിജയന്‍
18 Oct 2026
BREAKING NEWS
ഫ്രാൻസിൽ തെരുവുയുദ്ധം... തെരുവുലിറങ്ങിയത് ഏകദേശം 5.5 ലക്ഷം പേർ, അക്രമാസക്തരായ ജനങ്ങൾ കെട്ടിടങ്ങൾക്കും കടകൾക്കും തീയിട്ടു, പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ 150 പോലീസുകാർക്ക് പരുക്ക്, സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ തകർന്നു
18 Oct 2026