BREAKING NEWS

പോറ്റി ശബരിമലയിൽ കയറിയത് 2004ൽ, അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് കിട്ടിയത്, സർക്കാരിന്റെ കൈകൾ ശുദ്ധമാണ്, കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ല… ശബരിമല പീഢം ആരോപണവുമായി പോറ്റി രം​ഗത്തെത്തിയത് അയ്യപ്പസം​ഗമത്തിന്റെ ശോഭ കെടുത്താൻ- മുഖ്യമന്ത്രി

· · 1 min read
Share: Copied!

പത്തനംതിട്ട: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് സർക്കാരാണെന്നാണ് പ്രചാരണം. എന്നാൽ പോറ്റി ശബരിമലയിൽ കയറിയത് 2004ലാണ്. അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

‘‘പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് സർക്കാരാണെന്നാണ് യുഡിഎഫിന്റെ പ്രചാരണം. എന്നാൽ പോറ്റി കയറിയത് 2004ലാണ്. അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ഉണ്ടാകുന്നത്. ഇതെല്ലാം ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭയിലെ ചർച്ചയിൽനിന്ന് പ്രതിപക്ഷം ഒളിച്ചോടിയത്’’–മുഖ്യമന്ത്രി ആരോപിച്ചു.

അതുപോലെ ശബരിമല അയ്യപ്പ സംഗമത്തിനു തൊട്ടു മുൻപാണ് ശബരിമലയിലെ പീഢം സംബന്ധിച്ച ആരോപണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തുവന്നത്. അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് പോറ്റി അങ്ങനെ ചെയ്തത്. വിജിലൻസ് അന്വേഷിച്ചു. പീഢം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ ഉണ്ടായിരുന്നു. വിജിലൻസും പോലീസും അവിടെകൊണ്ട് നിർത്തിയില്ല. മറവിലുള്ള കുറ്റവാളികളെ പിടികൂടി. ആര് എന്നത് പ്രശ്നമല്ല. തെറ്റു ചെയ്തവരോട് സർക്കാരിനു ദാക്ഷണ്യമില്ല. ഒരു ബാഹ്യശക്തിയും അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ കൈകൾ ശുദ്ധമാണ്. കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം എയിംസ് അടക്കമുള്ള പദ്ധതികൾ സംസ്ഥാനത്തിന് അനുവദിക്കാത്തതിനേയും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര നേതാക്കളുടെ സംസാരം കേട്ടാൽ ഇപ്പോൾ പദ്ധതി കിട്ടുമെന്നു തോന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അടുത്ത ബജറ്റ് പ്രഖ്യാപനത്തിൽ കാണില്ല. ഇത്തവണയും കേന്ദ്ര ആരോഗ്യമന്ത്രിയെ നഡ്ഡയെ കണ്ടു. കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തിൽ ഏത് പദ്ധതി വന്നാലും കോൺഗ്രസും ബിജെപിയും എതിർക്കും. ബിജെപിയുടെ ബി ടീം ആയി കോൺഗ്രസ് മാറി. ഏത് അതിവേഗ റെയിൽ പദ്ധതിയായാലും കേരളത്തിനു പ്രശ്നമല്ല. പദ്ധതി നടപ്പിലായാൽ മതി. പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിൽ ഇന്ന് ബോർഡ് വെച്ചത് ആരാണ്? ഏത് ഏജൻസിയാണ്? എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്, നവകേരളം എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കല്ല് … ഹൈക്കോടതി

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026