BREAKING NEWS

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ‘നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കരാറിന്റെ ആദ്യ ഘട്ടം സംബന്ധിച്ച സംയുക്ത പ്രസ്താവന, മാർച്ച് പകുതിയോടെ നിയമപരമായ കരാർ‘ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ

· · 1 min read
Share: Copied!

ന്യൂഡൽഹി:  ഇന്ത്യ- യുഎസ് സ്വതന്ത്ര വ്യാപാര കരാർ പ്രായോഗികമാകുന്നതെപ്പോൾ എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. അടുത്ത 4-5 ദിവസത്തിനുള്ളിൽ ഇന്ത്യയും യുഎസും ഒരു ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ആദ്യ ഘട്ടം സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ “അന്തിമരൂപം നൽകുകയും ഒപ്പിടുകയും” ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും നേതാക്കൾ പ്രഖ്യാപിച്ച തീരുമാനങ്ങളെക്കുറിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള അർത്ഥവത്തായ ചർച്ചകൾ വരികയാണ് ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ആദ്യ ഘട്ടം തയ്യാറായിക്കഴിഞ്ഞു. അടുത്ത 4-5 ദിവസത്തിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു സംയുക്ത പ്രസ്താവന അന്തിമമായി ഒപ്പുവെക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പീയുഷ് ഗോയൽ പറഞ്ഞു.

ഔപചാരികവും നിയമപരവുമായ കരാറിനും അതോടൊപ്പം തന്നെ തയ്യാറെടുപ്പ് നടക്കുന്നുണ്ടെന്നും എന്നാൽ അന്തിമരൂപം ലഭിക്കാൻ കൂടുതൽ സമയമെടുക്കും. സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചതിനുശേഷമേ യുഎസ് പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്നുള്ള 18% യുഎസ് താരിഫുകൾ പ്രവർത്തനക്ഷമമാകൂ. തുടർന്ന് മാർച്ച് പകുതിയോടെ ഔപചാരിക കരാർ ഒപ്പുവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യക്കാർ തമിഴ്നാട്ടിൽ വന്ന് മേശ തുടയ്ക്കുന്നു, പാനി പൂരി വിറ്റു നടക്കുന്നു, കാരണം അവർക്ക് ഹിന്ദി മാത്രമേ അറിയൂ, എന്നാൽ നമ്മുടെ കുട്ടികൾ വിദേശത്ത് പോയി കോടികൾ സമ്പാദിക്കുകയാണ്, പ്രസംഗവുമായി പനീർസെൽവം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026