BREAKING NEWS

ലോൺ എടുത്തവർ ശ്രദ്ധിക്കുക…!!! ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് എടുത്ത ലോണുകൾ തിരിച്ചടയ്ക്കേണ്ട…. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നത് തടയാൻ കർണാടക സർക്കാർ… Loan Repayment

· · 1 min read
Share: Copied!

ബെം​ഗുളൂരു: ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് എടുത്ത ലോണുകൾ തിരിച്ചടയ്ക്കേണ്ടെന്ന് കർണാടക സർക്കാര്‍. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ കർണാടക മൈക്രോ ഫിനാൻസ് ഓ‌‍ർ​ഡിനൻസ് കരട് പുറപ്പെടുവിക്കും. രജിസ്റ്റ്ർ ചെയ്യാത്ത മൈക്രോ ഫിനാൻസിൽ നിന്ന് പണം വാങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നത് തടയാനാണ് കർണാടക സർക്കാരിൻ്റെ പുതിയ നീക്കം. ഇത്തരത്തിൽ ലോണെടുത്തിരുന്ന കടക്കെണിയിലായവരിൽ കൂടുതലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ചെറുകിട കർഷകരുമായിരുന്നു, ഇവർക്കാണ് പുതിയ നിയമം ഏറെ ആശ്വാസമാകുന്നത്.

രജിസ്റ്റർ ചെയ്യാത്തതും ലൈസൻസ് ഇല്ലാത്തതുമായ മൈക്രോ ഫിനാൻസുകളിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് കേസുകളൊന്നും ഒരു സിവിൽ കോടതിയും ഏറ്റെടുക്കില്ലായെന്നാണ് പുതിയ തീരുമാനം. ഇവിടങ്ങളിൽ നിന്ന് കടമെടുത്തവരുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂർണമായി തള്ളിയതായും കണക്കാക്കും. അതേ സമയം, ഇത് രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോ ഫിനാൻസുകളെയും ബാധിക്കുമെന്നാണ് വിദ്​ഗദർ പറയുന്നത്.

രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോൺ റിക്കവറിയെ പുതിയ നിയമം ബാധിക്കുെമന്നും ആശങ്കയുണ്ട്. എന്നാൽ പുതിയ ​ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്നാൽ 30 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ്. ഇതോടൊപ്പം സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങളെ പറ്റിയും ബോധ്യപ്പെടുത്തേണ്ടി വരും. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും അറിയിപ്പുണ്ട്.

Karnataka not to repay loans taken from unlicensed and unregistered microfinances

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026