തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനു മറുപടിയുമായി മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫലപ്രദമായി കേരളം രണ്ടു തവണ രോഗത്തെ അതിജീവിച്ചെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് കാലത്ത് ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല. വെന്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ല. കേരളത്തിൽ ഒരു പുഴയിലും മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ല. പിപിഇ കിറ്റ് ഇട്ട് ആയിരുന്നു അന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കോവിഡ് കാലത്തു വിദേശരാജ്യങ്ങളിൽ നിന്നുപോലും കേരളത്തിലേക്കു ചികിത്സയ്ക്കായി ആളുകൾ വന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണു കേരളം. 9 ശതമാനത്തില്‍ താഴെയാണു കേന്ദ്ര സഹായമെന്നും വീണാ ജോർജ് പറഞ്ഞു.
ഗുണമേന്മ ഉറപ്പുവരുത്തിയാണു മരുന്നു വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചില താൽക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്നു മാത്രമാണു കേരളം അനുവദിക്കുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
CAG Report: Veena George Rebuts Opposition on CAG Report, Denies Expired Medicines Use Kerala News Veena George
COVID-19 CAG