മനസിനും ശരീരത്തിനും നവോന്മേഷം നല്‍കാൻ…

മനസിനും ശരീരത്തിനും നവോന്മേഷം നല്‍കുന്നതാണ് വ്രതങ്ങളെല്ലാം. ലക്ഷ്യപൂര്‍ത്തീകരണത്തിനായെടുക്കുന്ന വ്രതങ്ങള്‍ ഓരോ നക്ഷത്രങ്ങള്‍ക്കും വിശേഷാല്‍ ഫലങ്ങളും നല്‍കുന്നു. എല്ലാവര്‍ക്കും ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. ഗുണാനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുകയെന്നു മാത്രം.

കൂടുതൽ വിവരങ്ങൾക്ക്:
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305

അശ്വതി, ഭരണി, കാര്‍ത്തിക – പാരമ്പര്യസ്വത്തുക്കളില്‍നിന്നും സാമ്പത്തിക നേട്ടം, വാഹനങ്ങള്‍ മാറ്റിവാങ്ങല്‍, വാസഗൃഹം മോടിപിടിപ്പിക്കല്‍, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങള്‍, ജീവിതപങ്കാളിയുടെ രോഗദുരിതത്തിനു ശമനം. സഹോദരങ്ങളെ കൊണ്ട് ഗുണാനുഭവം.

രോഹിണി, മകയിര്യം,തിരുവാതിര- പിതൃതുല്യരില്‍നിന്നും ഗുണാനുഭവം, സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുമാറ്റം, ഏറെക്കാലമായി അലട്ടിയിരുന്ന രോഗദുരിതങ്ങളില്‍നിന്നു ശമനം, സാമ്പത്തികപ്രതിസന്ധികളെ മറികടക്കാന്‍ ഉചിതമായ വഴികള്‍ കണ്ടെത്തും, അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം.

പുണര്‍തം,പൂയം, ആയില്യം- സന്തോഷകരമായ അനുഭവങ്ങള്‍ തേടിവരും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനം, സഹായസ്ഥാനങ്ങള്‍ വര്‍ധിക്കും, വാക് ചാതുര്യത്താല്‍ പ്രതികൂല സാഹചര്യങ്ങളെ മറികടക്കും, വിവാദവിഷയങ്ങളില്‍നിന്നു പിന്മാറും, വസ്ത്രവ്യാപാര രംഗത്ത് മെച്ചപ്പെട്ട അനുഭവം.

മകം,പൂരം, ഉത്രം- ഏറെക്കാലമായി കാത്തിരുന്ന വിദേശസഞ്ചാരം യാഥാര്‍ഥ്യമാകും, സൗഹൃദസദസുകളില്‍ തിളങ്ങും, ഭൂമിസംബന്ധമായി നേട്ടങ്ങളുണ്ടാകും, ബുദ്ധിപരമായകാര്യങ്ങളില്‍ വ്യാപൃതരാകും, സന്താനങ്ങളില്‍നിന്നു ഗുണാനുഭവങ്ങളുണ്ടാകും,ദൂരസ്ഥലങ്ങളില്‍നിന്ന് സദ് വാര്‍ത്തകള്‍ കേള്‍ക്കും.

അത്തം, ചിത്തിര, ചോതി- വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, യഥാര്‍ഥ സൗഹൃദങ്ങളെ തിരിച്ചറിയും, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതായി വരും, നഷ്ടപ്പെട്ടുന്ന കരുതുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും. പുതിയ പദ്ധതികളില്‍നിന്നും നേട്ടം.

വിശാഖം, അനിഴം, തൃക്കേട്ട- സഹോദരങ്ങളുമായി രമ്യതയില്‍ വര്‍ത്തിക്കും, വ്യാപാര ബന്ധങ്ങളില്‍ നേട്ടങ്ങളുണ്ടാകും, പുതിയ വാഹനം വാങ്ങുന്നതിനോ വാസഗൃഹം മോടിപിടിപ്പിക്കുന്നതിനോ ഇടയുണ്ട്, സൗഹൃദങ്ങളില്‍നിന്നു കൂടുതല്‍ നേട്ടങ്ങളുണ്ടാകും, വിലപ്പെട്ട രേഖകളോ വസ്തുക്കളോ മോഷണം പോകാതെ ശ്രദ്ധിക്കണം.

മൂലം, പൂരാടം, ഉത്രാടം- തര്‍ക്കവിഷയങ്ങളില്‍നിന്നു പിന്മാറുന്നതാണ് നല്ലത്, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, വിദഗ്ധ ചികിത്സകള്‍ തേടണം, സത്യാവസ്ഥ അറിഞ്ഞുമാത്രമേ പ്രതികരണം പാടുള്ളൂ, പുതിയ ബന്ധങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.

തിരുവോണം, അവിട്ടം, ചതയം- സാമ്പത്തികക്രയവിക്രയങ്ങളില്‍ ശ്രദ്ധവേണം, എടുത്തുച്ചാട്ടം മൂലം കുഴപ്പങ്ങളുണ്ടാകും, വിദേശത്ത് നിന്നു തിരികെനാട്ടിലെത്തും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, ജീവിതപങ്കാളിയുടെ പ്രായോഗികസമീപനത്താല്‍ ആശ്വാസം തോന്നും.

പുരുരുട്ടാതി, ഉത്രട്ടാതി, രേവതി- സര്‍വത്ര ആശയക്കുഴപ്പം, ദാമ്പത്യബന്ധത്തില്‍ ലാഘവബുദ്ധിയോടെയുള്ള സമീപനം നന്നല്ലെന്നു ബോധ്യപ്പെടും, വാക്കുകള്‍ കഠിനമാകാതെ ശ്രദ്ധിക്കണം, തൊഴില്‍മേഖലയില്‍നിന്നു നേട്ടങ്ങളുണ്ടാകും, വിദേശയാത്രകൊണ്ട് വേണ്ടത്ര ഗുണം ഉണ്ടാകാനിടയില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7