പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു സൂര്യനെല്ലി പീഡനക്കേസ്. അന്ന് 42 പേരായിരുന്നു പ്രതികൾ. എന്നാൽ അതിലും വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിക്കു നേരെയുണ്ടായത്. കേസിൽ ആകെ 58 പ്രതികളാണുള്ളതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
കേസിൽ ഇതുവരെ 43 പ്രതികൾ അറസ്റ്റിലായി. കേസിൽ പ്രതിയാക്കപ്പെട്ടയൊരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. കൂടാതെ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും.
ഇലക്ട്രീഷ്യൻ ജോലിക്കു പോയ ബിനിലിനെ ചതിച്ചത് മലയാളി ഏജന്റ്…!! ചെന്നുപെട്ടത് കൂലിപ്പട്ടാളത്തിൽ, മറ്റൊരു മലയാളിക്കും പരുക്ക്…!! യുവാക്കൾ സൈന്യത്തിലെത്തുന്നത് മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ട്…!!! റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു…
പത്തനംതിട്ട സംഭവത്തിൽ പെൺകുട്ടി ഇതുവരെ അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി. ദീപുവിന്റെ ഇടപെടലാണ് ഒരുവർഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങൾക്ക് വഴിവച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിൽ വച്ച് നേരിട്ട് കണ്ടു. തുടർന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കൊണ്ടുപോയി.
അവിടെ മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിന് സമീപം നിർത്തിയിട്ട കാറിൽ വച്ചാണ് ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന് ശേഷം പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് കൈമാറി. കൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതിൽ നാലുപേരാണ് പ്രതികൾ. മറ്റൊരു ദിവസം പ്രക്കാനം തോട്ടുപുറത്തേക്കാണ് പെൺകുട്ടിയെ യുവാക്കൾ കൊണ്ടുപോയത്. അടച്ചിട്ട കടയ്ക്ക് സമീപം വാഹനം നിർത്തിയിട്ടാണ് കുട്ടിയെ ഇവർ പീഡിപ്പിച്ചത്. പിന്നീട് കുട്ടിയെ ഇവർ വീടിന് സമീപം ഇറക്കിവിട്ടുവെന്നും പോലീസ് പറയുന്നു.