തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ കുട്ടനെല്ലൂർ സ്വദശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി അറിയിപ്പ്. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചെന്ന നോർക്കയുടെ അറിയിപ്പ് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും യുദ്ധത്തിൽ ഗുരുതര പരുക്കേറ്റു. ജെയിൻ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരുക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻതന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസിലായത്. അവിടുത്തെ മലയാളി ഏജൻറ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.
ജനറൽ ആശുപത്രിയിൽ വച്ച് നാല് പേർ കൂട്ടബലാത്സംഗം ചെയ്തു..!! പ്രതിയുടെ ബന്ധുവിനെ കാണാൻ എന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി പീഡനം..!! സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി
അതേസമയം, ബിനിൽ ബാബുവിൻറെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിനും പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ച് കൊടുത്തിരുന്നു.
മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ടാണ് പല യുവാക്കളും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി മാറുന്നത്. വൻ ശമ്പളം വാഗ്ദാനംചെയ്താണ് പല യുവാക്കളെയും ഏജൻസികൾ കബളിപ്പിക്കുന്നത്. റഷ്യൻ സൈന്യത്തിന്റെകൂടി അറിവോടെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിൻറെ മരണം.
പാസ്‌പോർട്ട് അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കൈവശപ്പെടുത്തിയശേഷം വളരെ ചുരുങ്ങിയ കാലത്തെ പരിശീലനം നൽകിയശേഷം യുവാക്കളെ സൈനികർക്കൊപ്പം യുദ്ധഭൂമിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവരെ താമസിപ്പിക്കുന്ന ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ നൽകാറില്ലെന്നും യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.