കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്‌റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം.
വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്താനിരിക്കെയായിരുന്നു ബോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷോറൂം ഉദ്ഘാടനത്തിന് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഹന്‍സിക മോട്വാനിക്കൊപ്പം പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ബോബി എത്തില്ലെന്ന് 10 മണിക്ക് പിന്നാലെ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ഇല്ലാതെയാണ് ഉദ്ഘാടനം നടത്തിയത്.
തന്നെ നിരന്തരം ബോബി ചെമ്മണ്ണൂര്‍ വേട്ടായാടുന്നുവെന്ന് ഹണി റോസ് ആരോപിച്ചിരുന്നു. ഇന്നലെയാണ് ഹണി റോസ് പരാതി നല്‍കിയത്. ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ട് എത്തി വിശദമായി മൊഴി നല്‍കിയിരുന്നു. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.