CINEMA

ഞാൻ പണ്ടേ ഇങ്ങനെയാ… ഒരു തുമ്പ് കിട്ടിയാൽ….!!! ഇൻവെസ്റ്റിഗേഷൻ്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രെയിലർ കാണാം…

· · 1 min read
Share: Copied!

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നു ട്രൈലെർ സൂചിപ്പിക്കുന്നു. കാണാതായ ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കു എത്തിക്കുന്നതാണ് ചിത്രത്ത്തിന്റെ ഇതിവൃത്തമെന്ന സൂചനയും ട്രൈലെർ നൽകുന്നുണ്ട്. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ പ്രധാനമായും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026