പുണ്യസ്നാനം കഴിഞ്ഞ് വസ്ത്രം മാറുന്ന സ്ത്രീകളുടെ മുറിയിൽ ഒളിക്യാമറ, ചായക്കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ, ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തത് 200 ലേറെ വീഡിയോകൾ

ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം പുണ്യ സ്നാനം കഴിഞ്ഞെത്തുന്ന സ്ത്രീകളുടെ മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതോടെ രാമേശ്വരത്തെ മറ്റു ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

രാമേശ്വരം അഗ്നി തീർത്ഥത്തിലെ പുണ്യ‌സ്നാനത്തിന് ശേഷം സ്ത്രീകൾക് വസ്ത്രം മാറാനായി ഒരു ചായക്കടയോട് ചേർന്ന് ക്രമീകരിച്ച മുറികളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം രഹസ്യ ക്യാമറ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം രാമേശ്വരത്തെത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളിൽ ഒളിക്യാമറ കണ്ടെത്തിയത്. പിന്നീട് പെൺകുട്ടി വിവരം കുടുംബത്തെയും പൊലീസിനേയും അറിയിക്കുകയായിരുന്നു.

സ്ത്രീകളുടെ മുറിയിൽ ക്യാമറ കണ്ടെത്തിയ സംഭവത്തിൽ ചായക്കട ഉടമയായ രാജേഷ് കണ്ണൻ, കടയിൽ ജീവനക്കാരനായ മീര മുഹമ്മദ്‌ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ ആണ് ഒളിക്യാമറയിൽ ചിത്രീകരിച്ച 200 ലേറെ വീഡിയകൾ കണ്ടെത്തിയത്. ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ പണം വാങ്ങി മാറ്റാർക്കെങ്കിലും വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7