BREAKING NEWS

സാമ്പത്തിക രം​ഗത്ത് പത്ത് തലയുള്ള തനി രാവണൻ, രാജ്യം സാമ്പത്തിക മാന്ദ്യം കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണമെന്ന ആശയവുമായി രം​ഗത്ത്, കേട്ടവർ കേട്ടവർ നെറ്റി ചുളിച്ചു, മറുപടി ‘DO OR DIE’- പിന്നെ കണ്ടത് ഇന്ത്യയുടെ തിരിച്ചുവരവ്

· · 1 min read
Share: Copied!

ഡൽഹി: സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്ന പ്രമുഖൻ, സൗമ്യതയുടെ പ്രതീകം, സിദ്ധാന്തങ്ങൾ പ്രാവർത്തികമാക്കുന്നതിൽ തനി രാവണൻ, എന്നാൽ മൻമോഹൻ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയായ നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ വലിയ പരിഷ്‌കാരങ്ങളില്ലെങ്കിൽ ഒരു പക്ഷെ തകർന്നുപോയേക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മൻമോഹൻ സിങിൻ്റെ ഉദയം.

1991 ൽ നരസംഹറാവു മന്ത്രിസഭ അധികാരമേറ്റ സമയത്ത് ധനമന്ത്രിയാകാനായിരുന്നു ആ വിളി. അതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറായി പ്രവർത്തിച്ചിരുന്നെങ്കിലും ഈ ഫോൺ കോൾ വരുമ്പോൾ അദ്ദേഹം യുജിസി ചെയർമാനായിരുന്നു. പിന്നീട് ധനമന്ത്രിയാകുന്നതിൻ്റെ ഭാഗമായി അദ്ദേഹം തൻ്റെ പദവികളെല്ലാം ഒഴിഞ്ഞ് അസമിൽ നിന്ന് രാജ്യസഭാംഗമായി പാർലമെൻ്റിലെത്തി.

ആ സമയത്ത്ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അന്ന് രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ എട്ടര ശതമാനമായിരുന്നു. വിദേശനാണ്യ ശേഖരമാകട്ടെ കഷ്ടിച്ച് രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രവുമായിരുന്നു. ഈ നിലയിൽ നിന്നൊരു മാറ്റത്തിന് അന്താരാഷ്ട്ര നിധിയിൽ നിന്നുള്ള വായ്പയായിരുന്നു മൻമോഹൻ കണ്ട വഴി. എന്നാൽ ഐഎംഎഫ് ഒരു നിബന്ധന വെച്ചു. രാജ്യത്തെ ലൈസൻസ് രാജ് അവസാനിപ്പിക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടു. ആ വഴി ശരിയാണെന്ന നിലപാടായിരുന്നു മൻമോഹനും.

അങ്ങനെ ലൈസൻസ് രാജ് മൻമോഹൻ സിങ് അവസാനിച്ചു. ഇറക്കുമതി ചുങ്കം കുറച്ച് വിപണിയിലും ഇടപെട്ടു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങൾ പിന്നാലെ വന്നു. എന്നാൽ ഈ നടപടികൾക്ക് പാർട്ടിക്കകത്തും പുറത്തും പൊതുസ്വീകാര്യത ലഭിച്ചില്ലെന്നു മാത്രമല്ല വിമർശനങ്ങളും മുറുമുറുപ്പുകളും ഉയർന്നു. അന്ന് അദ്ദേഹത്തിന്റെ മറുപടി ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (DO or DIE) എന്നായിരുന്നു. ഇതോടെ മറ്റ് വഴികളില്ലാതെ എല്ലാവരും മൻമോഹനൊപ്പം നിന്നു.

ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ, ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി, ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി-പ്രധാനമന്ത്രി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു; മരണം ഡല്‍ഹി എയിംസില്‍; ഇന്ത്യയുടെ തലവരമാറ്റിയ സാമ്പത്തിക വിദഗ്ധന്‍; സോണിയയുടെ വിശ്വസ്തന്‍
എന്നാൽ അന്ന് വാണിജ്യ സഹമന്ത്രിയായിരുന്ന പി ചിദംബരം മൻമോഹൻ സിങിന് പൂർണ പിന്തുണ നൽകി. ക്രമേണ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലം വേഗത്തിൽ ദൃശ്യമായി തുടങ്ങി. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയർന്നു. തൊട്ടടുത്ത വർഷം ഇത് 7.3 ശതമാനമായി വളർന്നു. ഇൻഷുറൻസ് മേഖലയിൽ ആർഎൻ മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി ഇവിടെയും മൻമോഹൻ സിങ് രാജ്യത്തെ നയിച്ചു.

തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മൻമോഹൻ സിങ്. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായക തീരുമാനങ്ങളെടുത്തു. 2007ൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച നിരക്ക് 9 % ആയി ഉയർന്നു. ലോകത്ത് അതിവേഗ വളർച്ചയുടെ പാതയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും തകരാതെ, മൻമോഹൻ- ചിദംബരം കൂട്ടുകെട്ട് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ താങ്ങി നിർത്തി.

BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026