BREAKING NEWS

‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട; ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞർ അഭയം തേടിവന്ന് പുതിയതും മെച്ചപ്പെട്ടതുമായ രാഷ്ട്രം രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കണം’ – ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ:ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ യുഎസും ഇടപെടും എന്നതിന്റെ വ്യക്തമായ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളാണ്, ട്രംപ് ആവർത്തിച്ചു.

‘ അവർ അവരുടെ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേർത്തു.

വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിലും ട്രംപിന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

‘ഇറാന്റെ ഭാവി നേതൃത്വത്തിന്മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും, അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ മനോഹരമായി നിർമ്മിക്കാൻ കഴിയുന്ന ഒരാളെ അവിടെ എത്തിക്കാൻ ഞങ്ങൾ ജനങ്ങളോടൊപ്പം പ്രവർത്തിക്കും’ട്രംപ് പറഞ്ഞു.

ഇതിനിടെ ട്രംപ് ഇറാനി നയതന്ത്രജ്ഞരോട് അഭയം തേടാൻ ആവശ്യപ്പെട്ടു.’ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് അഭയം തേടാനും പുതിയതും മെച്ചപ്പെട്ടതുമായ ഇറാൻ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ വൈറ്റ്ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞു.

ഇറാന്റെ പണിക്കുറ്റപ്പാട് തീർത്താൽ അടുത്തത് ക്യൂബ…’ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണ്, അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, നാവികസേന നശിപ്പിക്കപ്പെട്ടു, യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി, അവർ വിളിക്കുകയാണ് കരാറിലെത്താൻ, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകി, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’…

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026