BREAKING NEWS

മാന്നാറിൽ 56കാരിയെ തുണി അലക്കുന്നതിനിടെ കുളിക്കടവിൽ ക്രൂരപീഡനത്തിനിരയാക്കി; സംഭവം പട്ടാപ്പകൽ; പ്രതി പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി തിരച്ചിൽ ഊർജ്ജിതമാക്കി

· · 1 min read
Share: Copied!

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂരപീഡനത്തിനിരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

കുളിക്കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയെ വെള്ളത്തിലൂടെ നീന്തിയെത്തിയ സബീർ തുണി ഉപയോ​ഗിച്ച് മുഖം പൊന്താൻ ശ്രമം നടത്തി. തുടർന്ന് വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി. അതിനെയെല്ലാം പ്രതിരോധിക്കാൻ ശ്രമിച്ചതിനിടയിൽ കരയിലേയ്ക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനുശേഷം പ്രതി ആറിലൂടെ തന്നെ നീന്തി മറുകരയിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശ നിലയിലായ സ്ത്രീയെ പിന്നീട് കടവിലെത്തിയ മറ്റൊരു സ്ത്രീയാണ് കണ്ടതും വീട്ടുകാരെ വിവരമറിയിച്ചതും.

കൃത്യം ചെയ്ത സബീർ കൊലപാതകം അടക്കമുള്ള നിരവധിക്കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്. നിലവിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇന്ത്യയ്ക്ക് എണ്ണ വാങ്ങാൻ ആരുടെയും ‘അനുമതി’ ആവശ്യമില്ല, ഏതുരാജ്യത്തു നിന്ന് വാങ്ങണമെന്ന് ഞങ്ങൾ തീരുമാനിക്കും, ദേശീയ താത്പര്യമാണ് നിർണായകം

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026