ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, ആരാധകരനെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി 38 കാരനായ അശ്വിൻ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്.
13 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളും 3503 റൺസുമാണ് അശ്വിന്റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ. ടി20ൽ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ബോളുകൾകൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകൾ താരം നൽകിയിട്ടുണ്ട്. ടെസ്റ്റിൽ ആറ് സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഏകദിനത്തിൽ 707 റൺസും സ്വന്തമാക്കിയിട്ടുണ്ട്.
ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിൻ, ഇക്കാര്യത്തിൽ ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടംകയ്യൻമാരെ പുറത്താക്കിയ ബോളറെന്ന റെക്കോർഡ് അശ്വിന്റെ പേരിലാണ്. 268 തവണയാണ് ഇടംകയ്യൻ ബാറ്റർമാർ അശ്വിനു മുന്നിൽ മുട്ടുകുത്തിയത്.
ബിജെപി റാലിക്കിടെ വ്യാപക പോക്കറ്റടി…!! 31 പേർക്ക് മൊബൈൽ ഫോൺ, പണം, സ്വർണാഭരണങ്ങൾ തുടങ്ങിയ 26 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി..!!! പൊലീസ് ഉദ്യോഗസ്ഥന്റെ സ്വർണമാലയും കവർന്നു..!!