ജില്ലാ കലക്റ്റർക്കും ഒരുമുഴം മുന്നേയെറിഞ്ഞു, കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൂട്ടുകാർക്ക് അവധി കൊടുത്ത് ഒരു വിരുതൻ, തമാശയ്ക്ക് വ്യാജ വാർത്തയിട്ട 17 കാരനെ പോലീസ് ഉപദേശിച്ച് വിട്ടയച്ചു

മ​ല​പ്പു​റം: ജി​ല്ലാ ക​ലക്റ്റ​ർ അവധി പ്ര​ഖ്യാ​പി​ക്കുന്നതിനു മണിക്കൂറുകൾ മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു എ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 17- കാ​ര​ൻ പി​ടി​യി​ൽ. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ല​പ്പു​റം ജി​ല്ല​യി​ൽ ജി​ല്ലാ ക​ലക്റ്റ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പക്ഷെ ക​ലക്റ്റ​റു​ടെ അവധി പ്ര​ഖ്യാ​പ​നമെത്തുന്നതിനു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പെ ജി​ല്ലാ ക​ലക്റ്റ​റു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് എ​ന്ന രീ​തി​യി​ൽ 17 കാ​ര​ൻ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മ​ല​പ്പു​റം സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി കു​ടു​ങ്ങി​യ​ത്.

താൻ ത​മാ​ശ​യ്ക്കാ​ണ് വ്യാ​ജ അവധി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ വി​ശ്വ​നാ​ഥി​ൻറെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​യെ വി​ളി​ച്ചു വ​രു​ത്തി ഉ​പ​ദേ​ശം ന​ൽ​കി വി​ട്ട​യച്ചു.​
തണ്ണിമത്തനും പാലസ്തീൻ എന്ന് എഴുതിയ ബാഗും…!!! പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7