BREAKING NEWS

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരി​ഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർ‍ത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതി

· · 1 min read
Share: Copied!

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി എന്നിവയടക്കം 4 കേസുകൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർ‍ത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

അവധിക്കാല ബെഞ്ചിൽ 4 കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിന് എം.ആർ.അജയന് കഴിഞ്ഞ ഡിസംബർ 23നാണ് കോടതി പിഴ ചുമത്തിയത്. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണ് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പിഴ ചുമത്തിയത്. ഒരു കേസിനു ശേഷം ഹർജിക്കാരന്റെ അഭിഭാഷകരും കോടതിയിൽ ഉണ്ടായിരുന്നില്ല. കോടതി അവധിക്കു ശേഷം ചേരുമ്പോൾ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്യിച്ചതെന്ന് പിഴ ചുമത്തിയ വേളയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്കെനെതിരെ പിഴ ചുമത്തിയ നടപടിയ്ക്ക് മേൽ എം.ആർ.അജയൻ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുർന്നാണ് തീരുമാനത്തിന് മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത് . ഹർജിക്കാരന്റെ ആവശ്യം ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി റിവ്യൂ പെറ്റിഷൻ തള്ളിയത്.

ശ്രീധരൻ അതിവേഗത്തിൻ്റെ പേരിൽ ഓഫീസ് തുടങ്ങിയത് ചുമ്മാ ആളെ പറ്റിക്കാൻ ; കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഇറങ്ങും മുൻപ് ധനരാജ് പുസ്തകവുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലാ എംവി ഗോവിന്ദൻ

BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026
BREAKING NEWS
"എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല... നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്...
18 Oct 2026