Uncategorized

രാഹുലിലെ ഉന്നംവച്ച് പീയൂഷ് ​ഗോയൽ; ‘മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് യുഎസുമായുള്ള മികവുറ്റ കരാറിന് വഴിയൊരുക്കിയത്; ​​മറ്റ് രാജ്യങ്ങൾക്ക് കിട്ടാത്ത ആനുകൂല്യങ്ങളാണ് ഇന്ത്യയ്ക്കിത് സമ്മാനിക്കുന്നത്; പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേട്’

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ച കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ​​ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വൻ ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഈ വലിയ കരാർ അവസരങ്ങൾ തുറന്നുകൊടുക്കും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ ചർച്ചകളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

‘തിരിച്ചറിവില്ലാതെ പ്രതിപക്ഷം പാർലമെൻ്റിൽ കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, ഡിഎംകെ, ടിസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിൻ്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി വന്നതിൽ ഖേദമുണ്ട്’.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മക്കൾ വീണയുടെ പേരിലുള്ള 4 കേസുകൾ അടിയന്തരപരിഗണനയ്ക്കായി ലിസ്റ്റ് ചെയ്ത ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കിയില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർത്തിച്ചാൽ പിഴ 10,000 രൂപ ഒതുങ്ങുകയില്ലെന്നും കോടതി

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026