ലഖ്നൗ: ഉത്തർപ്രദേശിലെ വാരാണസിയിലെ 50 മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പേരുകൾ മാറ്റി. മുഗൾ ഭരണാധികാരികളുടെ കാലംമുതൽ നിലവിലുള്ള മുസ്ലിം പേരുകൾ മാറ്റി ഹിന്ദു ദേവതക ളുടെ പേരുകൾ നൽകാനാണ് ശ്രമം. ഇതുസംബന്ധിച്ച നിർദേശം വാരാണസി മുൻസിപ്പൽ കോർപ്പറേഷന് അയച്ചു.
ഔറംഗബാദ്, മദൻപുര, ഖാലിസ്‌പുർ, കസാഖ്പുര എന്നിവയാണ് പേരുമാ റ്റം നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവ. ഇതിൽ ഔറംഗബാദിനെ നാരായൺ ധാം എന്നും, ഖാലിസ് പുരിനെ ബ്രഹ്മതീർത്ഥ് എന്നും, കസാ ഖ്പുരയെ അനാരക് തീർത്ഥ് എന്നും, മദൻപുരയെ പുഷ്പദന്തേശ്വർ എന്നും പുനർനാമകരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മുസ്ലിം ഭരണാധികാരികളുമായി ബന്ധ പ്പെട്ട പേരുകൾ തിരുത്തി ഹിന്ദു ദൈവ ങ്ങളുടെയും ദേവതകളുടെയും പേരുകൾ നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നേരത്തെ രംഗത്ത് വന്നി രുന്നു. വാരാണസി മേയർക്ക് മെമ്മോ റാണ്ടവും സമർപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാരിൻ്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷ പാർട്ടി കൾ പറഞ്ഞു. ബിജെപി സർക്കാർ അവരുടെ ആദ്യഭരണകാലത്ത് സംസ്ഥാനത്തെ ചില ജില്ലകളുടെ പേരുകൾ മാറ്റിയിരുന്നു