മാനന്തവാടി: വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുളിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിതായിരുന്നു വിദ്യാർഥികൾ. മരിച്ച കുട്ടികൾ ഒൻപത്, പത്ത് ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ്. ഇവർക്കൊപ്പം മറ്റു മൂന്നു വിദ്യാർഥികൾകൂടി അപകടത്തിൽപ്പെട്ടുവെങ്കിലും രക്ഷപ്പെട്ടു. ബന്ധുക്കളാണ് മരിച്ച രണ്ട് വിദ്യാർഥികളും.