BREAKING NEWS

ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി‍ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

പത്തനംതിട്ട: താൻ ട്രോളുകളെ പേടിച്ച് ഓടിയൊളിക്കുന്ന ആളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം തുറമുഖ സമർപ്പണ ചടങ്ങിലെ എന്റെ സാന്നിധ്യത്തെ ട്രോളാക്കി ചിത്രീകരിച്ചതിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകനാണ്. ‌ഞാൻ പട്ടാളക്കാരന്റെ മകനാണ്.

ഡൽഹിയിൽ കോൺഗ്രസ് രാജവംശവും കേരളത്തിൽ കമ്യൂണിസ്റ്റ് രാജവംശവുമുണ്ട്. അവിടെയും ഇവിടെയുമുണ്ട് മകളും മരുമകനും. താൻ നേതാവാകാൻ വേണ്ടിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റായത്. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിനായി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ നേതാക്കളാക്കുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം കൺവെൻഷൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ അവകാശവാദം നിരത്തിയ ശേഷം മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ നടക്കുന്നത്. കടം വാങ്ങാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. എന്നാൽ മൂന്നരക്കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിച്ച് യുവാക്കളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി നാടിന്റെ സാധ്യതകൾ വളർത്തുന്ന വികസനത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്.

ഇതുവരെ പറഞ്ഞിട്ടുള്ളത് ഇത് കേവലം വാഗ്ദാനമല്ലെന്ന് നരേന്ദ്രമോദി സർക്കാർ തെളിയിച്ചുകഴിഞ്ഞു. ഒരു മതത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് കോൺഗ്രസും സിപിഎമ്മും ഒരേപോലെ പ്രചരിപ്പിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല. രാഷ്ട്രീയ എതിരാളികളുടെ പ്രീണനമാണ് മുനമ്പത്ത് തെളിഞ്ഞത്. ഒരു വിഭാഗത്തിന്റെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് മുനമ്പത്തെ കുടുംബങ്ങളെ കോൺഗ്രസ് വഞ്ചിച്ചു. കാശ്മീർ ദുരന്തത്തിനിരയായവർക്ക് ഒപ്പം രാജ്യത്തെ ജനത നിലയുറപ്പിച്ചപ്പോൾ പാക്കിസ്ഥാൻ ഭീകരവാദികളെ ന്യായീകരിക്കുന്നതിന് പ്രതിപക്ഷത്തെ ചില നേതാക്കൾ മത്സരിക്കുകയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള കുടിയേറ്റക്കാരെ പുറത്താക്കാൻ കേരളത്തിൽ നടപടിയുണ്ടാകുന്നില്ല. കുടിയേറ്റക്കാർ ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും ഒഴിവാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ഒറിജിനൽ വച്ച് വ്യാജനുണ്ടാക്കി, കഴിഞ്ഞവർഷത്തെ പരീക്ഷ സെന്റർ ​ഗൂ​ഗിളിലൂടെ തപ്പിപ്പിടിച്ച് സെന്ററും ഒപ്പിച്ചു!! വിദ്യാർഥിയും അമ്മയും പരീക്ഷാ സെന്ററിലെത്തിയപ്പോൾ അങ്ങനെയൊരു പരീക്ഷാ സെന്ററുമില്ല, പരീക്ഷയുമില്ല- നീറ്റ് പരീക്ഷയിൽ ഗ്രീഷ്മയുടെ തട്ടിപ്പ് പുറത്തായതിങ്ങനെ…

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026