തിരുവനന്തപുരം : പതിനെട്ടാം വയസിൽ വൃഷണാർബുദ ബാധിതനായ യുവാവിൻ്റെ ശീതീകരിച്ച് വെച്ചിരുന്ന ബീജം ഉപയോഗിച്ച് ഒൻപത് വർഷത്തിന് ശേഷം കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ട്. 9 വർഷമായി ശീതികരിച്ചു സൂക്ഷിച്ചിരുന്ന ബീജത്തിൽ നിന്നുമാണ് ആൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. പാറ്റൂർ സമദ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് കുഞ്ഞു ജനിച്ചത്. യുവാവിന്റെ ബീജം മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ ശീതീകരിച്ചു സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.
2016ൽ വൃഷണാർബുദം ബാധിച്ച് ചികിത്സ തുടങ്ങുന്നതിനു മുൻപാണ് യുവാവ് സമദ് ആശുപത്രിയിൽ ബീജം ശീതീകരിച്ചു സൂക്ഷിക്കുകയെന്ന നിർണായക തീരുമാനമെടുത്തത്. വൃഷണാർബുദമായതിനാൽ അവയവം നീക്കം ചെയ്യേണ്ടിവരുമെന്ന് ആർസിസിയിലെ ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. ശസ്ത്രക്രിയയും കീമോതെറാപ്പിയും പൂർത്തിയാക്കി രോഗമുക്തി നേടിയ യുവാവ് പിന്നീട് വിവാഹിതനാവുകയും ചെയ്തു.
തുടർന്നാണ് ശീതീകരിച്ച് സൂക്ഷിച്ച ബീജമുപയോഗിച്ച് ചികിത്സയിലൂടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 10 വർഷം വരെ ബീജം സൂക്ഷിക്കുന്നതിന് നിയമപരമായ അനുമതികൾ ആവശ്യമില്ല. എന്നാൽ, കൂടുതൽ കാലം സൂക്ഷിക്കണമെങ്കിൽ നാഷണൽ ബോർഡിൻ്റെ അനുമതി വേണം.
കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… നഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത; ഗവ. നഴ്സിങ് കോളജിൽ റാഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ