LATEST UPDATES

ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ…, ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കി… പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് തെറ്റല്ല..!!! ഭാര്യയുടെ പ്രായം 15 വയസിൽ താഴെയല്ലെങ്കിൽ ബലാത്സംഗമായി കണക്കാക്കാനാകില്ല- ഹൈക്കോടതി

· · 1 min read
Share: Copied!

റായ്പുർ: പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ, അല്ലാതെയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗമോ, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്തി കേസെടുക്കാൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരത്തിൽ ലൈം​ഗിക ബന്ധത്തിന് ഭർത്താവിന് ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

മാത്രമല്ല ഭാര്യയുടെ പ്രായം 15 വയസിന് താഴെയല്ലെങ്കിൽ ഭർത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല. അതുകൊണ്ടുതന്നെ ഭർത്താവിനെതിരെ സെക്ഷൻ 376-ഉം 377-ഉം പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചതായി ലൈവ് ലോയുടെ റിപ്പോർട്ടിൽ പറയുന്നു.

പറന്നുയരുന്നതിനു മുൻപേ ചിറകു നഷ്ടപ്പെട്ട് 9 വയസുകാരി കോമയിൽ!!, മുത്തശ്ശിയുടെ ജീവനെടുത്ത് ഇൻഷുറൻസ് തുകയും തട്ടിച്ച് വിദേശത്തേക്ക് മുങ്ങി!!, അപകടത്തിനുശേഷം വാഹനത്തിനു മോഡിഫിക്കേഷൻ വരുത്തി പോലീസിനെ ചുറ്റിച്ചത് ഏകദേശം ഒരു വർഷം, ഒടുവിൽ പിടിയിലായപ്പോൾ പ്രതിക്ക് പുഷ്പംപോലെ ജാമ്യവും…

2017-ൽ ഡിസംബർ 11ന് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധത്തെ തുടർന്ന് യുവതി മരിച്ച കേസിൽ വിധി പറയുകയായിരുന്നു കോടതി. ഭർത്താവ് ബലപ്രയോഗത്തിലൂടെ തന്റെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി മരണമൊഴി നൽകിയിരുന്നു.

പിന്നീട് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമാണ് മരണകാരണമെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർമാരും സ്ഥിരീകരിച്ചിരുന്നു. വിചാരണ കോടതി ഭർത്താവിന് 10 വർഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു. ആ ശിക്ഷ ജസ്റ്റിസ് നരേന്ദ്ര കുമാറിന്റെ സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ഭർത്താവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോ​ഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ എന്ന് യു. പ്രതിഭ, അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026