CRIME

കോമ്പസ് ഉപയോ​ഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… ന​ഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത; ഗവ. നഴ്സിങ് കോളജിൽ‌ റാ​ഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിങ് നടത്തിയ 5 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് കോളേജിൽ‌നിന്നു സസ്പെൻഡ് ചെയ്തത്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പൽ നടപടി എടുത്തത്.

ഇവരുടെ ഭാ​ഗത്തുനിന്ന് ഒന്നാം വർഷ വിദ്യാർഥികൾക്കു നേരെയുണ്ടായത് അതി ക്രൂരമായ ശാരീരിക പീഡനമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

സ്വകാര്യ ഭാ​ഗത്ത് ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചു.., മൂന്നുമാസം നീണ്ടുനിന്ന ക്രൂരമായ റാ​ഗിം​ഗ്.., കോമ്പസുകൊണ്ട് മുറിവേൽപിച്ചു, ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ അഞ്ചുപേർ പോലീസ് കസ്റ്റഡിൽ

കഴിഞ്ഞ മൂന്നു മാസമായി ​റാ​ഗിങ്ങിന്റെ പേരിൽ ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നതെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ 5 പേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.

കൂടാതെ കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തതു. മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026