LATEST UPDATES

കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം, ആദിവാസികൾ അല്ലാത്തവർ എന്തിനാണ് വനത്തിലെത്തുന്നത്? വന്യജീവി ആക്രമണങ്ങൾ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്- എകെ ശശീന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ എല്ലാം ജനവാസമേഖലയിലല്ലെന്ന് ആവർത്തിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾ വനത്തിനുള്ളിൽ മാത്രമല്ല പുറത്തും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ മന്ത്രി, താൻ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനംമന്ത്രി.

ആദിവാസികൾ അല്ലാത്തവർ എന്തിനാണ് വനത്തിലെത്തുന്നതെന്നു പരിശോധിക്കണം, അതു നിയമവിരുദ്ധമാണെന്നും വനംമന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ല, സർക്കാർ വേണ്ടതെല്ലാം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തര നടപടികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നടക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

പൊന്നിന്റെ തലക്കനം ഇത്തിരി കുറഞ്ഞു… സ്വർണവിലയിൽ ഇടിവ്, പവന് 63,520 രൂപയായി

നോക്കു!! പാലസ്തീനികൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന്… തകർന്നുവീഴുന്നതും വീഴാൻ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവർ താമസിക്കുന്നത്…. അവിടുത്തെ അവസ്ഥ ഭീകരമാണ്… ലോകത്ത് മറ്റൊരിടത്തും ഗാസയിലേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കില്ല… 22 ലക്ഷം പാലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റി ​ഗാസയെ ഞങ്ങളിങ്ങെടുക്കും- ട്രംപ്

BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026