ദുബായ്: യുഎഇയിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടീയ സുഖവാസകേന്ദ്രം ദുബായില്‍ വരുന്നു. 2028 ഓടെ സുഖവാസകേന്ദ്രം പ്രവര്‍ത്തനക്ഷമമാകും. 100 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന ഈ സുഖവാകേന്ദ്രത്തിന്‍റെ പേര് ‘തെർമെ ദുബായ്’ എന്നാണ്. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ൻ്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റേതാണ് ഈ അഭിമാനപ്രഖ്യാപനം. ദുബായിലെ സബീൽ പാർക്കിലാണ് സുഖവാസകേന്ദ്രം നിര്‍മ്മിക്കുന്നത്. പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെ ഈ സുഖവാസകേന്ദ്രം സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ഇൻ്ററാക്ടീവ് പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും ഈ സുഖവാസകേന്ദ്രത്തിന്‍റെ മുഖ്യ ആകര്‍ഷണമാകും. 500,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഈ സുഖവാസകേന്ദ്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് രണ്ട് ബില്യൺ ദിർഹമാണ്.