തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് നിഗമനം. കാരണം 8.30 ന് മകൻ സ്കൂളിൽ പോകുമ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.
സംഭവത്തിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി കഠിനംകുളം പോലീസ്തിരച്ചിൽ ആരംഭിച്ചു. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.
ലോസാഞ്ചല്‍സ് തീപിടിത്തത്തില്‍ സകലതും ചാമ്പലായപ്പോള് ഒന്നും സംഭവിക്കാതെ മുസ്ലിം പള്ളിയും ഖുറാനും! ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വീഡിയോകളുടെ സത്യമെന്ത്? പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകര്‍- ഫാക്ട് ചെക്ക്