ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്.
അതേസമയം വ്യാസ് പീഠിൽ നടത്തിയ പ്രസംഗത്തിൽ ഇവർ നടത്തിയ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര- ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവരുടെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്.
ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ? ചായ കുടിക്കാത്തതുകൊണ്ട് അവർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.






