BREAKING NEWS

യുഎസ് വൈസ് പ്രസിഡന്റ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി…പക്ഷെ വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു, അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല!! 21 മണിക്കൂർ നീണ്ട ചർച്ച, യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു… ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ

· · 1 min read
Share: Copied!

ഇസ്‍ലമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‍ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ നടത്തി ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ രം​ഗത്ത്. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്ന് ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.

‘‘21 മണിക്കൂർ നീണ്ട ചർച്ച. ഇതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ അതിനെ ശക്തമായി എതിർത്തു. അതോടെ ചർച്ച കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു. അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല’’– ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.

അതേസമയം, യുഎസ്-ഇറാൻ ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ ഇറാനെതിരെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന് സൂചന നൽകി ട്രംപ് രം​ഗത്തെത്തി. ഉപരോധം സംബന്ധിച്ച് ഒരു മാധ്യമത്തിൽവന്ന ലേഖനം ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പ്രസിഡന്റിന്റെ കൈവശമുള്ള ആയുധം – നാവിക ഉപരോധം’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. യുഎസിന്റെ അന്തിമ നിർദ്ദേശം ഇറാൻ നിരസിക്കുകയാണെങ്കിൽ എണ്ണ കയറ്റുമതി തടയുന്നതിനായി നാവിക ഉപരോധം പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഉപരോധ നീക്കമെന്നാണ് അറിയുന്നത്.

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026