BREAKING NEWS

2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’

· · 1 min read
Share: Copied!

കംപാല: പല തവണ വിചിത്ര ആവശ്യങ്ങളുമായി സമൂഹമാധ്യമത്തിനു മുന്നിലെത്തിയിട്ടുള്ള യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ ഇത്തവണ തുർക്കിയോട് ആവശ്യപ്പെട്ടത് പെണ്ണും പണവും. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി.

തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി ഭീഷണി മുഴക്കി. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ തുർക്കിയുടെ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും എന്നിങ്ങനെ നീളുന്നു ഭീഷണി.

അതേസമയം ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഗാണ്ടയുടെ അയൽരാജ്യമായ സൊമാലിയയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽനിന്ന് തുർക്കി നേട്ടമുണ്ടാക്കുന്നു. എന്നാൽ, ഏകദേശം രണ്ടുപതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങളിലൂടെ സൊമാലിയയിലെ അൽ ഷബാബ് എന്ന ഭീകരസംഘടനയ്‌ക്കെതിരേ പോരാടുന്നതിനുള്ള കനത്ത ഭാരം യുഗാണ്ടയ്ക്ക് പേറേണ്ടിവന്നിട്ടുണ്ട്. അതായത്, ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങൾക്ക് യുഗാണ്ട ദീർഘകാലം നൽകിയ സേവനങ്ങൾക്കുള്ള സുരക്ഷാലാഭവിഹിതം എന്ന നിലയ്ക്കാണ് മുഹൂസി പണം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇതാദ്യമായല്ല മുഹൂസി ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ നൽകാൻ തയ്യാറാണെന്ന വാഗ്ദാനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. നിരസിക്കുന്നപക്ഷം റോം പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.

മാത്രമല്ല, സമീപരാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി രണ്ടാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുക്കുമെന്നും 2022-ൽ ഭീഷണി മുഴക്കി. ഈ പ്രസ്താവനയ്ക്ക് അദ്ദേഹത്തിന്റെ പിതാവു കൂടിയായ മുസെവെനിക്ക് കെനിയയോട് ക്ഷമാപണം നടത്തേണ്ടിവരികയും ചെയ്തിരുന്നു.

യുഎസ് വൈസ് പ്രസിഡന്റ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി…പക്ഷെ വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു, അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല!! 21 മണിക്കൂർ നീണ്ട ചർച്ച, യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു… ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026