കൊല്ലം: സ്ലാബ് തകര്‍ന്ന് 25കാരി മരിച്ചു. തൃശൂര്‍ സ്വദേശിനിയായ മനീഷ (25) ആണ് മരിച്ചത്. കൊല്ലം ചാത്തന്നൂർ എംഇഎസ് ഹോസ്റ്റലിൽ വച്ചായിരുന്നു അപടകം സംഭവിച്ചത്. ഫോണിൽ സംസാരിച്ച് നിൽക്കവേ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും ട്രാവൻകൂർ മെഡിക്കൽ കോളജിലെ പാരമെഡിക്കൽ ജീവനക്കാരാണ്.