PRAVASI

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പൊതുമാപ്പ് പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം

· · 1 min read
Share: Copied!

ദോഹ: പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാം. നാളെ (ഫെബ്രുവരി 9) മുതല്‍ പൊതുമാപ്പ് ആരംഭിക്കും. പൊതുമാപ്പ് നേടേണ്ട കാലാവധി മൂന്ന് മാസം ഉണ്ടാകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യത്തുനിന്ന് പിഴ കൂടാതെ പുറത്തുപോകാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നത്.

വിദേശപൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നിയമം ലംഘിച്ചവരാണ് പൊതുമാപ്പ് നേടേണ്ടത്. റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ, എൻട്രി വിസയുടെ കീഴിൽ രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവർക്ക് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാം.

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രയ്ക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ട് ഹാജരാകുകയോ, ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയോ ചെയ്ത് പൊതുമാപ്പ് കാലാവധിക്കുള്ളിൽ രാജ്യം വിടാം. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെ സെർച്ച് ആൻഡ് ഫോളോ വകുപ്പിൽ ഹാജരായി പൊതുമാപ്പിനായി രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി
31 Oct 2026