മേദിനിനഗർ: ഝാർഖണ്ഡിലെ പലമുവില്‍ മദ്യപിച്ച് വീട്ടിലെത്തിയ യുവതിയെ മദ്യലഹരിയിലായിരുന്ന ഭർത്താവ് കൊലപ്പെടുത്തി. ശിൽപി ദേവി(22) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ ഉപേന്ദ്ര പർഹിയയെ (25) ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി രാംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിൽ മദ്യലഹരിയിലായിരുന്ന ഉപേന്ദ്ര മദ്യപിച്ച് വീട്ടിലെത്തിയ ശില്പിയെ ചോദ്യം ചെയ്യുകയും ഇത് ഇരുവരും തമ്മിൽ വഴക്കിന് കാരണമാകുകയുമായിരുന്നു.
വാക്കുതർക്കം രൂക്ഷമായതോടെ ഉപേന്ദ്ര ശിൽപിയെ മർദ്ദിക്കുകയും എടുത്തുയർത്തി ശക്തിയായി നിലത്തടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.


















































